മൂ​ന്നാ​ർ: സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി

അടിമാലി: മൂന്നാറിലെ അനധികൃത നിർമാണങ്ങൾക്കെതിരെ സർക്കാർ നടപടി തുടങ്ങി. ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തി​െൻറ അന്യാധീനപ്പെട്ട 15 സ​െൻറ് ഭൂമി റവന്യൂ സംഘം തിരിച്ചുപിടിച്ച് ബോർഡ് സ്ഥാപിച്ചു. ദേവികുളം െഡപ്യൂട്ടി തഹസിൽദാർ ഷൈജു പി. ജേക്കബി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ൈകയേറ്റ ഭൂമിയിലെ നിർമാണം പൊളിച്ചുനീക്കി സർക്കാർ ഭൂമിയെന്ന ബോർഡ് സ്ഥാപിച്ചത്.

ആരോഗ്യകേന്ദ്രത്തി​െൻറ 2.65 ഏക്കർ ഭൂമി സ്വകാര്യ കമ്പനിയും 15 സ​െൻറ് സമീപത്തെ റിസോർട്ടുകാരും രണ്ടര ഏക്കർ എറണാകുളം കേന്ദ്രമായ ഗ്രൂപ്പും ൈകയേറിയതായി ആശുപത്രി അധികൃതർ പരാതി നൽകിയിരുന്നു. ഇതിൽ റിസോർട്ട് ഉടമകൾ ൈകയേറിയ 15 സ​െൻറാണ് വ്യാഴാഴ്ച തിരിച്ചുപിടിച്ചത്. ആശുപത്രി ഭൂമിയുടെ സർവേ കല്ലുകൾ പിഴുതുമാറ്റിയാണ് കൈയേറിയതെന്ന് റവന്യൂ അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വൈദ്യുതി ബോർഡിന് ഇവിടെ ഉണ്ടായിരുന്ന 376.73 ഹെക്ടർ ഭൂമിയിൽനിന്നാണ് അര നൂറ്റാണ്ട് മുമ്പ് ആശുപത്രിക്കായി 13 ഏക്കർ വിട്ടുനൽകിയത്.

സർവേ ഉദ്യോഗസ്ഥർ ആശുപത്രിയുടെ അധീനതയിലുള്ള മുഴുവൻ ഭൂമിയും അളന്നു തിരിച്ചാണ് കൈയേറ്റം സ്ഥിരീകരിച്ചത്. വൈദ്യുതി ബോർഡി​െൻറ ചിത്തിരപുരത്തെ നാലര ഏക്കർ ഭൂമി  17 പേർ കൈയേറിയെന്നും ഇത് തിരിച്ചുപിടിച്ച് നൽകണമെന്നും കാണിച്ച് ബോർഡ് 2007 ആഗസ്റ്റിൽ കത്ത് നൽകിയിരുന്നു. ഇതിനുശേഷവും നിരവധി കൈയേറ്റങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.

എന്നാൽ, റവന്യൂ വകുപ്പ് യഥാസമയം നടപടി സ്വീകരിച്ചിരുന്നില്ല. പൊളിക്കലിനിടെ പ്രദേശവാസികളിൽ ചിലർ എതിർപ്പുമായി രംഗത്തെത്തിയെങ്കിലും നടപടി തുടരുകയായിരുന്നു. നിർമാണ നിരോധനം മറികടന്ന് ഏതാനും വര്‍ഷത്തിനിടെ പള്ളിവാസൽ, ചിത്തിരപുരം മേഖലകളിൽ നിരവധി നിർമാണപ്രവർത്തനങ്ങളാണ് നടന്നത്. 

മൂന്നാർ കൈയേറ്റം ഹൈകോടതി  കമീഷൻ അന്വേഷിക്കണം –പി.ടി. തോമസ്

 മൂന്നാറിലെ ൈകയേറ്റങ്ങൾ ഹൈകോടതി കമീഷനെ നിയോഗിച്ച് അന്വേഷിക്കണമെന്ന് പി.ടി. തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. ജോയ്സ് ജോർജ് എം.പിയും എസ്. രാജേന്ദ്രൻ എം.എൽ.എയുമാണ്  പ്രധാന കൈയേറ്റക്കാർ. കൈയേറ്റത്തിനെതിെര വി.എസ്. അച്യുതാനന്ദൻ സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്യുന്നുവെങ്കിലും ആത്മാർഥമാണെങ്കിൽ എം.പിയുടെയും എം.എൽ.എയുടെയും കൈയേറ്റ ഭൂമി സന്ദർശിക്കണമെന്നും പി.ടി. തോമസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കൈയേറ്റത്തിനെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി പറയുന്നതു പോലെ ചെയ്യുമെങ്കിൽ എം.പിയുടെയും എം.എൽ.എയുടെയും കൈയേറ്റമാണ് ആദ്യം ഒഴിപ്പിക്കേണ്ടത്. െകാട്ടക്കാമ്പൂർ വിേല്ലജിൽ എം.പി 32 ഏക്കർ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് പൊലീസിൽ എട്ട് എഫ്.െഎ.ആറും ഹൈകോടതി സിംഗിൾ, ഡിവിഷൻ ബെഞ്ചുകളിൽ കേസുമുണ്ട്. അപൂർവമായ കുറിഞ്ഞി സാങ്ച്വറി എം.പി കൈയേറിയതായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജൻ മഥേക്കർ, സുനിൽകുമാർ എന്നിവരുടെ റിപ്പോർട്ടുകളിൽ പരാമർശിച്ച എം.എൽ.എയുടെ പേര് മുൻ എൽ.ഡി.എഫ് സർക്കാറി​െൻറ കാലത്ത് എ.കെ. ബാലനാണ് ഒഴിവാക്കിയത്.

തമിഴ് ജനതയെ മനുഷ്യ മറയാക്കി ഭൂമാഫിയ നഗ്നമായ കൈയേറ്റങ്ങൾ നടത്തുകയാണ്. ഇതിനെതിെര പറയുന്ന വി.എസിനെപ്പോലും ഭീഷണിപ്പെടുത്തുന്ന വിധത്തിലാണ് മന്ത്രി തന്നെ പറയുന്നത്. മന്ത്രിയുടെ പിന്തുണ ഭൂമാഫിയക്കാണ്.മൂന്നാറിൽ ൈകയേറ്റമില്ലെന്ന കോൺഗ്രസ് നേതാവ് എ.കെ. മണിയുെട പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് ‘മണിയല്ല, ഏത് മണി കെട്ടിയ ആൾ പറഞ്ഞാലും അവിടെ വ്യാപകമായ കൈയേറ്റമുണ്ട്’ എന്നായിരുന്നു പി.ടി. തോമസി​െൻറ മറുപടി. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപനും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.

മൂന്നാർ: പ്രത്യേക പരിശോധന നടത്തണം –ചെന്നിത്തല

എസ്. രാജേന്ദ്രൻ എം.എല്‍.എയുടെ ഭൂമിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്ന പട്ടയത്തി​െൻറ നിജസ്ഥിതിയെക്കുറിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ പ്രത്യേകപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സ്റ്റോപ് മെമ്മോ നല്‍കിയിട്ടും മൂന്നാറില്‍ നിർമാണപ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടരുന്നുവെന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും അദ്ദേഹം  കത്തില്‍ ആവശ്യപ്പെട്ടു.  
അനധികൃത കൈയേറ്റത്തി​െൻറ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കരുത്.  പള്ളിവാസല്‍, കെ.ഡി.എച്ച് വില്ലേജ്, ചിന്നക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളിൽ മാത്രം സ്റ്റോപ് മെമ്മോ നല്‍കിയിട്ടും 108 കെട്ടിടങ്ങളാണ് പടുത്തുയര്‍ത്തുന്നത്. മൂന്നാറില്‍ മാത്രം 22 റിസോര്‍ട്ടുകളും നിര്‍മാണം തുടരുന്നു. എം.എൽ.എ മുതല്‍ ഏരിയ സെക്രട്ടറിമാര്‍ വരെ കൈയേറ്റങ്ങള്‍ക്ക് ഒത്താശചെയ്യുകയാണെന്നും രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു.

Tags:    
News Summary - munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.