മൂന്നാര്‍: അനധികൃത കൈവശഭൂമി പിഴയീടാക്കി ക്രമപ്പെടുത്തുന്ന സർക്കാർ നീക്കത്തിനു പിന്നിൽ വൻകിടക്കാരുടെ താൽപര്യം. വിവാദ രവീന്ദ്രന് പട്ടയങ്ങള്‍ അടക്കം സാധൂകരിക്ക ുന്നേതാടെ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിൽ വ്യാപകമായി പാർട്ടിയും പാ ർട്ടിയുടെ അടുപ്പക്കാരും സ്വന്തമാക്കിയ ഭൂമിക്ക് നിയമസാധുതയാവും.
ഭൂരഹിതർക്കും കാലങ്ങളായി മൂന്നാറില്‍ കഴിയുന്ന ഭൂമിക്ക് ആധികാരിക രേഖയില്ലാത്ത തൊഴിലാളികള്‍ക്കും പട്ടയം ലഭിക്കാൻ താമസം നേരിടുമ്പോഴാണ് രവീന്ദ്രന് പട്ടയങ്ങള്‍ സാധൂകരിക്കുന്ന നിയമഭേദഗതിക്ക് സർക്കാർ നീക്കം. 15 സെൻറ് വരെയുള്ള കൈയേറ്റവും 1500 ച.അടി വരെയുള്ള നിർമാണവും പിഴ ഈടാക്കി ക്രമപ്പെടുത്താനാണ് തീരുമാനം. ഇതിനായി 1964ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബിൽ നിയമവകുപ്പ് തയാറാക്കിക്കഴിഞ്ഞു.
പട്ടയങ്ങൾ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളും പരാതികളും നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നീക്കം. 1998-2000 കാലത്ത് ദേവികുളം ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്ന രവീന്ദ്രൻ വിതരണം ചെയ്ത നിയമവിധേയമല്ലാത്ത പട്ടയങ്ങളാണ് രവീന്ദ്രൻ പട്ടങ്ങള്‍ എന്നപേരിൽ വിവാദമായത്. ഒമ്പത് വില്ലേജുകളിലായി 530 പട്ടയങ്ങളാണ് രവീന്ദ്രൻ വിതരണം ചെയ്തത്. അന്നുമുതല്‍ ഈ പട്ടയങ്ങളുടെ സാധുത ചര്‍ച്ചാവിഷയമാണ്. 1971ലെ കണ്ണന്‍ദേവന്‍ മലനിരകള്‍ വീണ്ടെടുക്കല്‍ നിയമപ്രകാരം കെ.ഡി.എച്ച് വില്ലേജില്‍ പട്ടയം കൊടുക്കാനുള്ള അധികാരം കലക്ടര്‍ക്ക് മാത്രമാണ്. അത് ലംഘിച്ചാണ് ഈ പട്ടയങ്ങള്‍ നല്‍കിയത്.
കെ.ഡി.എച്ച് വില്ലേജില്‍ 127ഉം ദേവികുളം താലൂക്കിലാകെ 530 പട്ടയവുമാണ് നൽകിയത്. തഹസിൽദാർ റാങ്കിൽ വരാത്ത ഒരാൾ പട്ടയത്തിൽ ഒപ്പിടണമെങ്കിൽ അതിന് പ്രത്യേക ചുമതല നൽകണം ഇതും ഉണ്ടായിട്ടില്ല. വിവാദ പട്ടയങ്ങളില്‍ വന്‍കിട റിസോര്‍ട്ടുകള്‍ ഉള്‍പ്പെടുന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കെ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളാണ് രവീന്ദ്രന് പട്ടയങ്ങളുടെ സാധുത ചോദ്യ ചിഹ്നമാക്കിയത്. ഈ പട്ടയങ്ങളുടെ സാധുതയെക്കുറിച്ച് സര്‍ക്കാരിെൻറ പ്രത്യേക സംഘമാണ് പരിശോധിക്കുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.