സ്വർണവും സ്വപ്​നയും രക്ഷിക്കില്ല; തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പണിയെടുക്കണമെന്ന്​ മുരളീധരൻ

തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസും സ്വപ്​ന സുരേഷും തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ രക്ഷക്കെത്തില്ലെന്ന്​ കെ.മുരളീധരൻ എം.പി. പണിയെടുക്കാതെ തെര​ഞ്ഞെടുപ്പിൽ നേട്ടമുണ്ടാവില്ല. ബി.ജെ.പിയുടെ വളർച്ച കണ്ടില്ലെന്ന്​ നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കാൽച്ചുവട്ടിലെ മണ്ണ്​ ഒലിച്ചു പോകുന്നത്​ പലരും അറിയുന്നില്ല. ഇപ്പോൾ തോറ്റത്​ നന്നായി. അല്ലെങ്കിൽ സംസ്ഥാന തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞേനെയെന്നും മുരളീധരൻ വ്യക്​തമാക്കി.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്​ട്രീയത്തിലേക്കുള്ള മടങ്ങി വരവി​െനയും മുരളീധരൻ സ്വാഗതം ചെയ്​തു. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന നേതൃത്വത്തിനാണ്​ ആവശ്യം. ലീഗ്​ തീരുമാനം സ്വാഗതാർഹമാണെന്നും മുരളീധരൻ പറഞ്ഞു. 

Tags:    
News Summary - Muraleedharan wants to work to win elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.