ഹരിപ്പാട്: അഞ്ചംഗ ക്വേട്ടഷൻ സംഘം വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തടസ്സം നിന്ന സഹോദരങ്ങൾക്ക് പരിക്കേറ്റു. നങ്ങ്യാർകുളങ്ങര അരണപ്പുറത്തിന് സമീപം കറുകത്തറയിൽ ബേബി വർഗീസിെൻറ മകൻ ലിജോ വർഗീസാണ് (29) കൊല്ലപ്പെട്ടത്. പരിക്കേറ്റ സഹോദരങ്ങളായ ലിബു (30), ലിജു (27) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10.45ഒാടെയായിരുന്നു സംഭവം.
പീഡനക്കേസുമായി ബന്ധപ്പെട്ട് ലിജോ റിമാൻഡിലായിരുന്നു. ഇറങ്ങിയശേഷം മുംബൈയിൽ കാർ ഡ്രൈവറായിരുന്നു. മൂന്നുദിവസമായി നാട്ടിൽ വന്നിട്ട്. ക്വേട്ടഷൻ സംഘം ആദ്യം വീട്ടിലെത്തി വീട്ടുപകരണങ്ങളും കിളിക്കൂടുകളും തകർത്തു. ഇൗ സമയം പുറത്തുവന്ന ലിജോയെ മർദിച്ചു. ഇതിനിടെ ഒത്തുതീർപ്പ് ഉണ്ടാക്കാൻ ശ്രമിച്ചതായി പറയുന്നു. തിരിച്ചുപോയ സംഘം പിന്നീട് വടിവാളും മാരകായുധങ്ങളുമായി മുഖംമൂടി ധരിച്ച് എത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. വെേട്ടറ്റ ലിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ.
പീഡനക്കേസിലെ ഇരയുടെ ഭർത്താവ് ഉൾപ്പെടെയുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. കൊല്ലത്തുനിന്ന് സയൻറിഫിക് ഒാഫിസർ എം. ഹരിപ്രശാന്ത്, ആലപ്പുഴയിൽനിന്ന് മഞ്ജുഷ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കായംകുളം ഡിവൈ.എസ്.പി എസ്. അനിൽദാസ്, ഹരിപ്പാട് സി.െഎ ടി. മനോജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ലിജോ അവിവാഹിതനാണ്. മാതാവ്: പരേതയായ ലില്ലിക്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.