ഓയൂർ: ചെറിയവെളിനല്ലൂർ റോഡുവിളയിൽ യുവാവിനെ ക്വട്ടേഷൻ സംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. റോഡുവിള ഷീജാ മൻസിലിൽ സുറൂറുദ്ദീന് (35) നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച വൈകുന്നേരം നാലിന് റോഡുവിള ഹൈസ്കൂൾ ജങ്ഷനിൽ നിൽക്കുമ്പോൾ ഒരാൾ മൊബൈൽഫോണിൽ വിളിച്ച് എവിടെയാണെന്ന് അന്വേഷിച്ചു.
പത്ത് മിനിറ്റിന് ശേഷം ആറ്റൂർക്കോണം സ്വദേശിയായ ഒരാൾ സ്കൂട്ടറിലെത്തി. ഇയാൾ കാട്ടിക്കൊടുത്തതുപ്രകാരം കാറിലെത്തിയ എട്ടംഗ സംഘം വടിവാൾ, ഇടിക്കട്ട, കമ്പിവടി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപിച്ചെന്നാണ് പരാതി.
പരിക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടന്ന സുറൂറുദ്ദീനെ നാട്ടുകാരാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചത്. സുറൂറുദ്ദീെൻറ വീട്ടിൽ പുരുഷന്മാർ ഇല്ലാത്ത സമയം നോക്കി പാലക്കോണം സ്വദേശിയായ ഒരാൾ ഇദ്ദേഹത്തിെൻറ മകൾ ഉൾപ്പെടെയുള്ള സ്ത്രീകളെ ശല്യം ചെയ്തത് വിലക്കിയതിെൻറ വിരോധത്തിൽ ക്വട്ടേഷൻ നൽകിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.