കൊച്ചി: നഗരമധ്യത്തിൽ രാത്രി സമയം കവർച്ചശ്രമം തടഞ്ഞ ട്രാൻസ്ജെൻഡർ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.
തോപ്പുംപടി രാമേശ്വരം വില്ലേജ് മലർ കണ്ടം വീട്ടിൽ വിഷ്ണു എന്ന മൈൻഡ് കണ്ണനാണ് (28) അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30ന് എറണാകുളം ചിറ്റൂർ റോഡിൽ എസ്.ആർ.വി സ്കൂളിനടുത്താണ് സംഭവം. കൂട്ടുകാരോടൊത്ത് എ.ടി.എം കൗണ്ടറിൽനിന്നും പണം എടുക്കാൻ എത്തിയ കരിങ്കുന്നം സ്വദേശിനിയായ ട്രാൻസ് യുവതിയാണ് അക്രമത്തിന് ഇരയായത്.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് തടഞ്ഞുനിർത്തിയത്. ഒന്നാം പ്രതി ബൈക്കിൽ നിന്നിറങ്ങി യുവതിയുടെ കഴുത്തിൽ കത്തിവെച്ച് പണം ആവശ്യപ്പെട്ടു. വാക്കത്തി തട്ടി മാറ്റി ഓടിയ യുവതിയുടെ പിന്നാലെ ഓടിയ ഒന്നാം പ്രതി യുവതിയുടെ തുടയിൽ കത്തികൊണ്ട് കുത്തുകയായിരുന്നു.
നെഞ്ചിൽ കുത്താനുള്ള പ്രതിയുടെ ശ്രമം തടഞ്ഞ യുവതിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. ശരീരത്തിെൻറ പലഭാഗത്തും കത്തി കൊണ്ടുള്ള ആക്രമണത്തിൽ മുറിവുകൾ ഉണ്ടായി. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
എ.സി.പി കെ. ലാൽജിയുടെ മേൽനോട്ടത്തിൽ, സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, സബ്ഇൻസ്പെക്ടർ മാരായ വിപിൻ കുമാർ കെ. ജി, തോമസ് കെ.എക്സ്, കെ. ഫുൾജൻ, എ.എസ്.ഐ മാരായ ഗോപി, ഗോവിന്ദൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.