കായംകുളം: വള്ളികുന്നത്ത് സി.പി.എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് ആർ.എസ്.എസുകാർ പിടിയിൽ. എസ്.എഫ്.െഎ ഏരിയ കമ്മിറ്റി അംഗമായ കടുവിനാൽ രാഹുൽ നിവാസിൽ രാകേഷ് കൃഷ്ണനെ (22) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് നടപടി. നിരവധി കേസുകളിൽ പ്രതിയായ വള്ളികുന്നം ആകാശ് ഭവനത്തിൽ സുമിത്ത് (ആകാശ് -24), രാഹുൽ ഭവനത്തിൽ രാഹുൽ (24), സഹോദരൻ ഗോകുൽ (22) എന്നിവരാണ് അറസ്റ്റിലായത്.
പാവുമ്പ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിയ യുവാവിനെ അടിച്ചുകൊന്നതടക്കമുള്ള കേസുകളാണ് ഇവരുടെ പേരിലുള്ളത്. ഈ കേസിൽ രാഹുലും ഗോകുലും പിടികിട്ടാപ്പുള്ളികളാണ്. നിരവധി വധശ്രമ കേസുകളും നിലവിലുണ്ട്. ഡി.വൈ.എഫ്.െഎക്കാർക്ക് നേരെ നടന്ന മിക്ക ആർ.എസ്.എസ് ആക്രമണങ്ങളിലെ മുഖ്യപ്രതികളും ഇവരാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ എം.ആർ. മുക്കിന് സമീപമാണ് രാകേഷ് അടക്കമുള്ളവർക്ക് േനരെ ആക്രമണം നടന്നത്. ഒപ്പമുണ്ടായിരുന്ന ഇലിപ്പക്കുളം കണ്ടളശ്ശേരിൽ ബൈജു (23), കടുവിനാൽ കളത്തിൽ വിഷ്ണു (23) എന്നിവർക്കും പരിക്കേറ്റിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളുമായ മൂവരും ചൂനാടുനിന്ന് ൈബക്കുകളിൽ വീട്ടിലേക്ക് മടങ്ങുേമ്പാഴായിരുന്നു ആർ.എസ്.എസ് സംഘം തടഞ്ഞുനിർത്തി ആക്രമിച്ചത്. ഇടതുകൈക്കും കാലിനും സാരമായി പരിക്കേറ്റ രാകേഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബൈജുവിനെ ആലപ്പുഴ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്.
സംഭവത്തെ തുടർന്ന് സുമിത്തിെൻറയും ഹിന്ദു െഎക്യവേദി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കുഴിവേലിൽ പറമ്പിൽ ഷാജിയുടെയും വീടിന് നേരെ ആക്രമണം നടന്നിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതികൾ പൊലീസിെൻറ ഉൗർജിത അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. സി.െഎ കെ.എസ്. ഗോപകുമാർ, എസ്.െഎ കെ. സുനുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.