മരട്: കൊച്ചി വൈറ്റിലയിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശിയായ രതീഷാണ് കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഷിബി ഹോട്ടലിെൻറ ഉടമ വൈറ്റില ജൂനിയർ ജനത റോഡിൽ മംഗലപ്പിള്ളി വീട്ടിൽ പി.ജെ. ജോൺസണെയാണ് (48) ഇയാൾ കുത്തി കൊലപ്പെടുത്തിയത്.
ബുധനാഴ്ച വൈകീട്ട് മൂേന്നാടെയായിരുന്നു സംഭവം. ജോൺസെൻറ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങിയതുമായുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തിയ ഉടൻ പ്രതി ഓടി രക്ഷപ്പെട്ടു. ജനതാ സ്റ്റോപ്പിനു സമീപം കുത്തേറ്റ് റോഡില്‍ വീണ ജോൺസണെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തമിഴ്നാട് സ്വദേശിയായ രതീഷ് കടവന്ത്രയിൽ വാടകക്ക് താമസിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.