നാദാപുരം: വിലങ്ങാട് ഉടുമ്പിറങ്ങി മലയിൽ ജോലിക്കെത്തിയ അഗളി സ്വദേശി ശിവകുമാറിനെ ക്വാറി പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട് ശിവകുമാറിെൻറ കൂടെ താമസിച്ചിരുന്ന മുരുകേഷ്, (27) മുരുകൻ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുണ്ടായിരുന്ന മണി, മഷനൻ എന്നിവരെ സാക്ഷികളാക്കും.
അഗളി ഭൂതവഴി കോളനിയിലെ നഞ്ചെൻറ മകന് ശിവകുമാറിനെ (55) തിങ്കളാഴ്ച രാവിലെയാണ് വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ഉടുമ്പിറങ്ങി ക്വാറിക്ക് മുകൾ ഭാഗത്തെ ഷെഡിൽ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് ശിവകുമാർ ഉൾപ്പെടുന്ന അഞ്ചംഗ സംഘം ഇവിടെ ജോലിക്കെത്തിയത്.
ഞായറാഴ്ച രാത്രി ശിവകുമാർ മറ്റുള്ളവർക്കൊപ്പം മദ്യപിച്ചതിന് പിന്നാലെ വാക്ക് തർക്കവും സംഘർഷവുമുണ്ടായിരുന്നു. ശിവകുമാറിെൻറ തലയുടെ വലത് ഭാഗത്തും നെഞ്ചിനും കാലിലും മുറിവേറ്റിട്ടുണ്ട്. ശിവകുമാർ മരിച്ചതറിയാതെ മറ്റ് നാല് പേരും ഷെഡിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ഹോളോ ബ്രിക്സ് കൊണ്ടുള്ള അടിയിൽ തലക്കേറ്റ മുറിവാണ് മരണ കാരണം. പ്രതികളെ രാത്രിയോടെ വടകര കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.