ആലപ്പുഴയിലെ കൊലപാതകങ്ങൾ: പിടിയിലായത്​ സഹായികൾ, കൊലയാളികൾ പിന്നാമ്പുറത്ത്​​

ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ വ്യത്യസ്​ത പാർട്ടികളിലെ രണ്ട്​ നേതാക്കളുടെ ജീവനെടുത്ത ആലപ്പുഴയിൽ സംഭവം നടന്ന്​ നാലു​ ദിവസം പിന്നിടു​േമ്പാഴും നേരിട്ട്​ കൊലപാതകത്തിൽ പങ്കാളികളായവർ കാണാമറയത്ത്​. എസ്​.ഡി.പി.ഐ നേതാവ്​ അഡ്വ. വി.എസ്.​ ഷാൻ കൊലചെയ്യപ്പെട്ട സംഭവത്തിൽ പിടിയിലായ രണ്ടുപേരും കൊലപാതകം ആസൂത്രണം ​ചെയ്​തവരെന്നാണ്​ പൊലീസ്​ കണ്ടെത്തൽ. നേരിട്ട്​ പ​ങ്കെടുത്തിട്ടില്ല. ബി.ജെ.പി നേതാവ്​ രഞ്​ജിത്​ ശ്രീനിവാസൻ വധിക്കപ്പെട്ട സംഭവത്തിൽ പിടിയിലായവരും നേരിട്ട്​ കൃത്യത്തിൽ പ​ങ്കെടുത്തെന്ന്​ ഉറപ്പിക്കാനായിട്ടില്ല​.

അഞ്ചുപേരുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയതിൽ രണ്ടുപേർ നേരിട്ട്​ പ​ങ്കെടുത്തെന്ന​ നിഗമനത്തിലാണ്​​ പൊലീസ്​​. അതേസമയം തെളിവ്​ നശിപ്പിക്കൽ, ഗൂഢാലോചന കുറ്റം ചുമത്തിയാണ്​ രണ്ടു​ ദിവസം കസ്​റ്റഡിയിൽവെച്ചശേഷം ഇവരുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. കൂടുതൽ ചോദ്യം ചെയ്യലിലേ ഇക്കാര്യം വ്യക്തമാകൂ. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലാണ്​ ഇവരെ ചോദ്യം ചെയ്യുന്നത്​.

രഞ്​ജിത്തി​െൻറ ഘാതകർ സഞ്ചരിച്ചതെന്ന്​ കരുതുന്ന ബൈക്കുകളിലൊന്ന് കണ്ടെത്തിയത് കൊല്ലപ്പെട്ട എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനി​െൻറ വീടിന്​ സമീപത്തുനിന്നാണ്. മറ്റ്​ മൂന്നെണ്ണം ആലപ്പുഴ നഗര പരിസത്തുനിന്നും. കൊലയാളികൾ എത്തിയതെന്ന്​ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന്​ വ്യക്തമായ മറ്റ്​ രണ്ട്​ ബൈക്ക്​ കണ്ടെത്താനായിട്ടില്ല.

ഷാനെ കൊലപ്പെടുത്തുന്നതിന്​ ആർ.എസ്​.എസുകാരെത്തിയ കാർ കാണപ്പെട്ടതും ഏറെ അകലെയല്ലാത്ത കണിച്ചുകുളങ്ങരയിലാണ്​. രഞ്​ജിത് ശ്രീനിവാസി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്നു സംശയിക്കപ്പെടുന്ന പതിനഞ്ചോളം പേരുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുകയാണ്​. കസ്​റ്റഡിയിലെടുത്ത അമ്പതോളം പേരിൽനിന്നാണ്​ ഇവരിലേക്കെത്തിയത്​. ഷാനിന്‍റെ സംസ്​കാര ചടങ്ങിൽ പ​ങ്കെടുത്ത ശേഷമാണ്​ പ്രതികൾ മുങ്ങിയതെന്ന്​ പുറത്തുവരുന്ന സൂചനയും പൊലീസിനെതിരാണ്​.

അഞ്ച്​ എസ്​.ഡി.പി.ഐക്കാർ റിമാൻഡിൽ

ബി.ജെ.പി ഒ.ബി.സി മോർച്ച നേതാവ് അഡ്വ. രഞ്​ജിത് ശ്രീനിവാസ​നെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അഞ്ച്​ എസ്​.ഡി.പി.ഐക്കാരെ പൊലീസ്​ കോടതിയിൽ ഹാജരാക്കി. ഇവരെ കോടതി 14 ദിവസത്തേക്ക്​ റിമാൻഡ്​​ ചെയ്​തു. മണ്ണഞ്ചേരി അമ്പനാകുളങ്ങര തുരുത്തിയിൽ ഗാർഡൻസിൽ അർഷാദ് ( 22), അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ അലി അഹമ്മദ് (18), അമ്പനാകുളങ്ങര പരപ്പിൽ വീട്ടിൽ ആസിഫ് (19), മച്ചനാട് കോളനിയിൽ നിഷാദ് (36), മണ്ണഞ്ചേരി അടിവാരം സെബിൽ മൻസിലിൽ സുധീർ (34) എന്നിവരാണ്​ അറസ്​റ്റിലായത്​. പ്രതികൾക്ക്​ സഹായം നൽകിയതിനും വാഹനങ്ങൾ വിട്ടുനൽകിയതിനുമാണ്​ ഇവരെ പ്രതികളാക്കിയത്​. ഇവർ നേരിട്ട്​ ​കൃത്യത്തിൽ പ​ങ്കെടുത്തിട്ടില്ല.

കൊല്ലപ്പെട്ട ഷാനി​െൻറ താമസസ്ഥലത്തിന്​ സമീപത്തുള്ളവരും എസ്​.ഡി.പി.ഐ അനുഭാവികളും പ്രവർത്തകരുമാണ്​ പ്രതികൾ. ബുധനാഴ്​ച രാത്രി വൈകിയാണ്​ ഇവരുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. 12 പേർ ആറ്​ ബൈക്കിലായെത്തി ഞായറാഴ്​ച പുലർച്ച രഞ്​ജിത്തി​നെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ്​ കേസ്​. 20ഓളം പേർ ​പൊലീസ്​ കസ്​റ്റഡിയിലുണ്ട്​. നേരിട്ട്​ കൊലപാതകത്തിൽ പ​ങ്കെടുത്തവരടക്കം അടുത്തദിവസം തന്നെ അറസ്​റ്റിലാകുമെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന. കൊലപാതക സ്ഥലത്തേക്ക്​ പ്രതികൾ സഞ്ചരിച്ചവയാണ്​ കസ്​റ്റഡിയിലെടുത്തതിൽ രണ്ട്​ ബൈക്കുകളെന്ന്​ പൊലീസ്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

എസ്​.ഡി.പി.​െഎ നേതാവ്​ അഡ്വ. വി.എസ്.​ ഷാനിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ നേരിട്ട്​ കൃത്യം നിർവഹിച്ചതായാണ്​ ​ ​െപാലീസ്​ നിഗമനം. കൊലപാതകം ആസൂത്രണം ചെയ്​തവരിൽ രണ്ടുപേരെയാണ്​ കഴിഞ്ഞദിവസം അറസ്​റ്റ്​ ചെയ്​തത്​. റിമാൻഡിലായിരുന്ന ഇവരെ പൊലീസ്​ ബുധനാഴ്​ച കസ്​റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്​തു. വ്യാഴാഴ്​ച ഇവരെ ആർ.എസ്​.എസ്​ കാര്യാലയത്തിലടക്കം എത്തിച്ച്​ തെളിവെടുക്കും. ശേഷിച്ച പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്ന്​ പൊലീസ്​ പറഞ്ഞു.

പിന്നിൽ ഉന്നത ഗൂഢാലോചന -എ.ഡി.ജി.പി

ബി.ജെ.പി, എസ്.ഡി.പി.ഐ നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നത ഗൂഢാലോചന നടന്നതായി അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായവർ കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരല്ലെന്നും കൊലപാതകികളെ സഹായിച്ചവരാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന എ.ഡി.ജി.പി വിജയ് സാഖറെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അന്വേഷണ ഭാഗമായി സംസ്ഥാന വ്യാപകമായി തിരച്ചിൽ നടക്കുന്നുണ്ട്.

ആലപ്പുഴയിൽ ബി.ജെ.പി, എസ്.ഡി.പി.ഐ പ്രവർത്തകരുടെ 350ലേറെ വീടുകളിൽ പൊലീസ് തിരച്ചിൽ നടത്തി. ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ നേതാവി​െൻറ കൊലപാതകം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ് അന്വേഷിക്കുന്നത്. ബി.ജെ.പി നേതാവി​െൻറ കൊലപാതകം അന്വേഷിക്കുന്നത് ആലപ്പുഴ ഡിവൈ.എസ്.പിയും.

എസ്.ഡി.പി.ഐക്കാരെ മാത്രം തിരഞ്ഞുപിടിച്ച് റെയ്‌ഡ്‌ നടത്തുന്നു എന്ന സർവകക്ഷി യോഗത്തിലെ ആരോപണം തെളിയിച്ചാൽ ചുമതല ഒഴിയാം. പ്രതികളായ എസ്.ഡി.പി.ഐ പ്രവർത്തകരെക്കൊണ്ട്​ പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാൽ താൻ പൊലീസ് ഉദ്യോഗം രാജിവെക്കുമെന്നും വിജയ് സാഖറെ പ്രതികരിച്ചു. രഞ്ജിത്ത് ശ്രീനിവാസ​െൻറ കൊലപാതക കേസിൽ പ്രതികളായവരെക്കൊണ്ട് ജയ് ശ്രീറാം എന്ന് വിളിപ്പിക്കാൻ ശ്രമിച്ചെന്നും അനുസരിക്കാത്തവരെ ക്രൂരമായി മർദിച്ചെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ്​ അഷറഫ് മൗലവി ആരോപിച്ചിരുന്നു.    

Tags:    
News Summary - Murders in Alappuzha: Arrested aides, killers behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.