തൃശൂർ: മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വാഹനാപകടത്തില്‍ മരിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് മെമ്പറുമായ തുറവന്‍കാട് സ്വദേശി കൊച്ചുകുളം വീട്ടില്‍ ഷീല ജയരാജ്ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം സ്വകാര്യ ബസ്സുമായി കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. അപടത്തില്‍പ്പെട്ട് തെറിച്ച് വീണ ഷീലയുടെ ശരിരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.
ഷീല ജയരാജിന് ഒപ്പമുണ്ടായിരുന്ന മുരിയാട് പഞ്ചായത്തിലെ തന്നെ ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതി ഗോപിക്ക് ഗുരുതരമായി പരിക്കേറ്റു. ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതി ഗോപിയുമൊത്ത് ആനന്ദപുരത്തുള്ള ആയുര്‍വേദ ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.
പരിക്കേറ്റ രതി ഗോപിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഐ പ്രതിനിധിയായാണഅ വിജയിച്ചത്. പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു ഷീല. ജയേഷ്, രാജേഷ് എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.