തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് തമിഴ്നാട് സ്വദേശി മുരുകന് മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായില്ലെന്ന് റിപ്പോര്‍ട്ട്. മുരുകനെ ആശുപത്രിയില്‍ എത്തിച്ചത് രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് നിയമിച്ച മെഡിക്കല്‍ ബോര്‍ഡിെൻറ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുരുകനെ പ്രവേശിപ്പിച്ചത് ആശുപത്രികളില്‍ രേഖപ്പെടുത്താത്തത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, നേരത്തേ പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കല്‍ േകാളജ്, കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ ആശുപത്രികളിലെ ആറ് ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. 2017 ആഗസ്റ്റ് 16നാണ് കൊല്ലത്തുണ്ടായ വാഹനാപകടത്തില്‍ മുരുകന് പരിക്കേറ്റത്. തുടർന്ന്, പൊലീസ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വെൻറിലേറ്റര്‍ സൗകര്യമില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വീണ്ടും കൊല്ലം ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെയാണ് മരിച്ചത്. ഒരു വി.വി.ഐ.പി വെൻറിലേറ്ററും 16 സ്റ്റാന്‍ഡ് ബൈ വെൻറിലേറ്ററും ഒഴിവുണ്ടായിട്ടും മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാന്‍ തയാറായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ നേരത്തേ കണ്ടെത്തിയിരുന്നു. കൊല്ലത്തെ അഞ്ച് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സ കിട്ടിയില്ലെന്നായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.