സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. 58 വയസായിരുന്നു. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. കോഴിക്കോട് എം.വി.ആർ കാൻസർ സെന്‍ററിൽ കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

പരേതരായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്‍റെയും മകനായി കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം. തിരുവനന്തപുരം സംഗീത കോളജിലായിരുന്നു പഠനം. ജയരാജിന്‍റെ കളിയാട്ടത്തിലാണ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. കണ്ണകി, തിളക്കം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. കരിനീലക്കണ്ണഴകീ...,എന്നു വരും നീ..., വേളിക്കു വെളുപ്പാൻ കാലം..., സാറേ സാറേ സാമ്പാറേ... തുടങ്ങി വ്യത്യസ്തമായ ഗാനങ്ങൾ അദ്ദേഹത്തിന്‍റെ സംഭാവനകളാണ്​നിരവധി സംഗീത ആൽബങ്ങളും ഒരുക്കിയിട്ടുണ്ട്​.  ഭാര്യ-ഗൗരി. മക്കള്‍:അതിഥി, നര്‍മദ, കേശവന്‍.

Tags:    
News Summary - Musician Kaithapram Viswanathan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.