മലപ്പുറം: ഗെയിൽ വിരുദ്ധ സമരത്തിൽ സി.പി.എമ്മുകാരും പങ്കെടുക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. സമരത്തിന് പിന്നിൽ മുസ്ലിം തീവ്രവാദികളാണെന്ന സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവെൻറ പ്രസ്താവന കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂരിലും കോഴിക്കോട്ടും ഗെയിലിനെതിരെ സി.പി.എം സജീവമാണ്. മലപ്പുറത്ത് നടന്ന സമരത്തിൽ ജില്ലയിലെ സി.പി.എം പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു. വിജയരാഘവൻ പറഞ്ഞത് അവരും അവഗണിക്കുന്നെന്നതിന് തെളിവാണ് പാർട്ടി പത്രം പ്രസ്താവന പ്രസിദ്ധീകരിക്കാതിരുന്നത്. തീവ്രവാദികൾ എന്ന് ഉദ്ദേശിക്കുന്നത് ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെ-യുമാണെങ്കിൽ പഞ്ചായത്തുകളിൽ ഇവരുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നത് സി.പി.എമ്മാണെന്ന് മജീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.