അവാർഡ്, ഫീച്ചർ, കവർ ഫോട്ടോ.. പിണറായിയും ടീച്ചറും തള്ളി മറിച്ച അതേ കേരളത്തിലാണ് കോവിഡ് കിടന്ന് തുള്ളി മറിയുന്നത് -പി.കെ. അബ്​ദുറബ്ബ്​

മലപ്പുറം: കേരളത്തിൽ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം വീണ്ടും 30,000 കവിഞ്ഞ പശ്​ചാത്തലത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ രൂക്ഷപ്രതികരണവുമായി മുൻമന്ത്രിയും മുസ്​ലിം ലീഗ്​ നേതാവുമായ പി.കെ. അബ്​ദുറബ്ബ്​. ഫേസ്​ബുക്​ കുറിപ്പിലാണ്​ പ്രതികരണം.

''ഫിനാൻഷ്യൽ ടൈംസ്, വോഗ് മാഗസിൻ, പ്രോസ്പെക്റ്റ് മാഗസിൻ.., അവാർഡ്..., ഫീച്ചറ്..., കവർ ഫോട്ടോ... ഒരൊഴിവൂല്ല്യായിരുന്നു.. പിണറായിയും, ടീച്ചറും തള്ളി മറിച്ച അതേ കേരളത്തിലാണ് മുപ്പതിനായിരവും കടന്ന് കോവിഡ് കിടന്ന് തുള്ളി മറിയുന്നത്. ആരും മിണ്ടണ്ട, മിണ്ടിയാൽ ലോക്ക് ഡൗണാണ്. ഭയം വേണ്ട, ജാഗ്രത മതി!'' എന്നാണ്​ കുറിപ്പ്​.

ഫേസ്​ബുക്​​ പോസ്റ്റിന്‍റെ പൂർണരൂപം:

മെൽബൺ സിറ്റിയിൽ പിണറായിക്ക്

നന്ദി പറഞ്ഞ് കൂറ്റൻ ബാനറുയർത്തുന്നു,

'ഇവിടെ വേണ്ട രീതിയിൽ ചികിത്സ

കിട്ടുന്നില്ലാ' എന്നും പറഞ്ഞ് ഷൈലജ

ടീച്ചർക്ക് അങ്ങ് അമേരിക്കയിൽ

നിന്നും ഫോൺ വരുന്നു,..

ഫിനാൻഷ്യൽ ടൈംസ്

വോഗ് മാഗസിൻ

പ്രോസ്പെക്റ്റ് മാഗസിൻ..

അവാർഡ്...

ഫീച്ചറ്...

കവർ ഫോട്ടോ...

ഒരൊഴിവൂല്ല്യായിരുന്നു..

ലോകാരോഗ്യ സംഘടന മുതൽ

ഐക്യരാഷ്ട്രസഭ വരെ പിണറായി

സർക്കാറിനെ

പ്രത്യേകം അഭിനന്ദിക്കുന്നു..

എന്തൊക്കെയായിരുന്നു.

പിണറായിയും, ടീച്ചറും തള്ളി മറിച്ച

അതേ കേരളത്തിലാണ്

മുപ്പതിനായിരവും കടന്ന്

കോവിഡ് കിടന്ന് തുള്ളി മറിയുന്നത്.

ആരും മിണ്ടണ്ട, മിണ്ടിയാൽ

ലോക്ക് ഡൗണാണ്.

ഭയം വേണ്ട, ജാഗ്രത മതി!

Tags:    
News Summary - Muslim League leader P.K. Abdur Rabb against kerala's covid policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.