തൃശൂർ: രാജ്യത്തെ ചില മുസ്ലിം സംഘടനകൾക്ക് ബുദ്ധി പറഞ്ഞുകൊടുക്കുന്നതും പണം കൊടുക്കുന്നതും ബി.ജെ.പിയാണെന്ന് അകത്തളങ്ങളിൽ ചർച്ചയുണ്ടെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽെസക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഒന്നും അസംഭവ്യമല്ല ഇൗ രാജ്യത്തെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗിെൻറ സീതി സാഹിബ് അക്കാദമിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
കർണാടകയിൽ കോൺഗ്രസിന് ജയിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ഇതിനൊരു ഭീഷണിയുണ്ട്. ഇവിടെ നിന്നും ഒരു തീവ്രവാദ മുസ്ലിം ഗ്രൂപ്പ് അങ്ങോട്ട് പോകുന്നുണ്ട്. അവിെട പോയി തീവ്രവാദ പ്രസംഗം നടത്തുന്നതോടെ ബി.ജെ.പിക്കാവും നേട്ടമുണ്ടാവുക. ഇതിലൂടെ ഇരുകൂട്ടർക്കും ലാഭമാണ് ഉണ്ടാവുക. നേരത്തെ യു.പിയിലും സംഭവിച്ചത് ഇതാണ്. അവിടെ ബി.ജെ.പിക്ക് വലിയ വിജയം ഒരുക്കിയത് ചില മുസ്ലിം ന്യൂനപക്ഷ സംഘടനകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഗീയത പരത്തി കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് ചിലരുടെ ശ്രമം. കഴിഞ്ഞ ദിവസം നടന്ന സോഷ്യൽമീഡിയ ഹർത്താൽ അതിെൻറ ഭാഗമായിരുന്നു. മലബാർ കലാപത്തെ വർഗീയവത്കരിക്കാൻ ചിലർ ശ്രമിച്ചത് പോലെയാണിത്. ബാബറി മസ്ജിദ് പതനകാലത്ത് കാസറ്റ് പ്രസംഗങ്ങള്‍ കൊണ്ട് സമൂഹത്തെ കലുഷിതമാക്കി ഇൗ ശക്തികൾ രംഗത്തുവന്നിരുന്നു. ഇപ്പോൾ ഇക്കൂട്ടർക്ക് വാട്സ്ആപ്പ് അടക്കം ആധുനിക സജ്ജീകരണങ്ങൾ സഹായത്തിനുണ്ട്.
എന്നാൽ, നേതൃത്വമില്ലാതെ വാട്സ്ആപ്പ് ഗ്രൂപ്പിെൻറ വൈകാരികതയിൽ അപ്രഖ്യാപിത ഹർത്താലുമായി ഇറങ്ങിയാൽ ഉണ്ടാവുന്ന പ്രശ്നം ഭീകരമാണ്. കഠ്വ സംഭവത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി പ്രതിഷേധിക്കുേമ്പാൾ അതിനെ വർഗീതവത്കരിച്ച് നടത്തുന്ന ഇത്തരം പ്രതിഷേധത്തിെൻറ ഗുണം ലഭിക്കുന്നത് സംഘ്പരിവാറിനായിരിക്കും. സ്വാതന്ത്ര്യസമരത്തെ വർഗീയവത്കരിക്കാൻ അന്ന് ശ്രമിച്ചതുപോലെ പ്രതിഷേധങ്ങളെ വർഗീയവത്കരിക്കാനും ഇപ്പോൾ ശ്രമം നടക്കുന്നുണ്ട്. അതിൽ വീണുപോകാൻ പാടില്ല. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ നയമാണ് രാജ്യം ഭരിക്കുന്ന സംഘ്പരിവാർ ഭരണകൂടം നടപ്പിലാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.