ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ന്യായം, എന്നാൽ നിലവിലെ സാഹചര്യം ലീഗിനെ ബോധ്യപ്പെടുത്തും -സതീശൻ

തൃശൂർ: മൂന്ന് ലോക്സഭ സീറ്റ് മുസ്‍ലിം ലീഗിന് അര്‍ഹതപ്പെട്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവരുടെ അര്‍ഹതയെ കോണ്‍ഗ്രസ് ഒരു കാരണവശാലും ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രായോഗിക വശങ്ങൾ ലീഗിനെ ബോധ്യപ്പെടുത്തും. കോണ്‍ഗ്രസിനൊപ്പം ആത്മാർഥമായി നില്‍ക്കുന്ന ഘടകകക്ഷിയാണ് ലീഗ്. യു.ഡി.എഫിന്റെ നട്ടെല്ലായി നില്‍ക്കുന്ന ലീഗുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നത്. അവരുമായുള്ള സഹോദര ബന്ധത്തിന് ഒരു പോറല്‍ പോലും ഏൽപിക്കില്ലെന്നും സതീശൻ പറഞ്ഞു.

സീറ്റ് ചർച്ച ഭംഗിയായി പൂർത്തിയാക്കുമെന്ന് കെ. സുധാകരൻ

യു.ഡി.എഫിൽ സീറ്റ് ചർച്ചകൾ ഭംഗിയായി പൂർത്തിയാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‍ലിം ലീഗുമായി പ്രശ്നങ്ങളൊന്നുമില്ല. എല്ലാ കാലത്തും സ്നേഹത്തിലാണ് -അദ്ദേഹം പറഞ്ഞു.

ലീഗിന് മൂന്ന് സീറ്റ് നൽകിയ ചരിത്രമുണ്ടെന്ന് കെ. മുരളീധരൻ

മൂന്ന് സീറ്റ് ചോദിക്കാൻ ലീഗിന് യോഗ്യതയുണ്ടെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. മുസ്‍ലിം ലീഗിന് മൂന്ന് സീറ്റ് കൊടുത്ത ചരിത്രവുമുണ്ട്. മൂന്നാം സീറ്റ് ആവശ്യത്തിൽ ഹൈകമാൻഡുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. ലീഗുമായും ചർച്ച നടത്തുമെന്നും തർക്കങ്ങളൊന്നുമുണ്ടാവില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Muslim League's demand for a third seat is fair says Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.