കോഴിക്കോട്: മുസ്ലിം ലീഗിെൻറ വനിത പരീക്ഷണം വീണ്ടും പരാജയം. കാൽനൂറ്റാണ്ടിനുശേഷം പാർട്ടി കോഴിക്കോട് സൗത്തിൽ നിർത്തിയ നൂർബിന റഷീദിനെ വിജയിപ്പിക്കാനാകാതിരുന്നത് പാർട്ടിക്ക് കനത്ത ആഘാതമായി. ലീഗിെൻറ സിറ്റിങ് സീറ്റിൽ ഐ.എൻ.എൽ സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിനെതിരെ മത്സരിച്ചാണ് പരാജയം എന്നതും പാർട്ടിക്ക് ശക്തമായ അടിയായി.
'96ൽ ഖമറുന്നിസ അൻവറിനെ ഇതേ മണ്ഡലത്തിൽ മത്സരിപ്പിച്ചിരുന്നെങ്കിലും എളമരം കരീമിനോട് പരാജയപ്പെട്ടിരുന്നു. പിന്നീട് ലീഗ് വനിത സ്ഥാനാർഥിയെ മത്സരിപ്പിച്ചിരുന്നില്ല. പാർട്ടിക്ക് വനിതകളോട് ചിറ്റമ്മ നയമാണെന്ന പ്രചാരണം വനിത ലീഗിലും പൊതുസമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും ഉണ്ടായതിനെ തുടർന്നാണ് ഇത്തവണ വനിത സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചത്.
സമസ്തയുടെ എതിർപ്പുണ്ടാകുെമന്ന ആശങ്ക ഉയർത്തി തീരുമാനത്തിൽനിന്ന് പിന്മാറ്റാൻ പാർട്ടിക്കുള്ളിൽനിന്നുതന്നെ ശ്രമമുണ്ടായെങ്കിലും, സമസ്ത വനിത സ്ഥാനാർഥിയുടെ കാര്യത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ വനിതയെ മത്സരിപ്പിക്കേണ്ടത് നേതൃത്വത്തിെൻറ ബാധ്യതയായി. അങ്ങനെയാണ് എം.കെ. മുനീർ കൊടുവള്ളിയിലേക്ക് മാറാൻ താൽപര്യപ്പെട്ടപ്പോൾ കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിന് നറുക്കുവീണത്.
ഇതിനെതിരെ ലീഗ് ജില്ല കമ്മിറ്റിയിൽ ശക്തമായ എതിർപ്പുണ്ടായിരുന്നു. ജില്ല കമ്മിറ്റിയോട് ചർച്ച ചെയ്യാതെ എടുത്ത തീരുമാനം ജില്ല നേതാക്കളെ ചൊടിപ്പിച്ചു. നൂർബിനയുടെ പ്രചാരണത്തിൽ ജില്ല നേതാക്കൾ നിഷ്ക്രിയരായ അവസ്ഥയുമുണ്ടായി. സ്ഥാനാർഥിതന്നെ ഇക്കാര്യം സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടെങ്കിലും ഫലപ്രദമായ നടപടികളുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.