കോഴിക്കോട്: വിവാഹത്തോടനുബന്ധിച്ച പുത്തൻ ആചാരങ്ങൾക്കും ധൂർത്തിനുമെതിരെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിെൻറ പ്രചാരണത്തിന് ഈ മാസം 20 മുതൽ സംസ്ഥാനത്ത് തുടക്കമാകും.
ജനുവരി 30 വരെ പ്രചാരണം നീളും. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യവ്യാപകമായി പ്രചാരണം നടത്താൻ മുസ്ലിം വ്യക്തിനിയമ ബോർഡ് തീരുമാനിച്ചിരുന്നു. പണ്ഡിതർക്കൊപ്പമുള്ള സംവാദങ്ങൾ, സമൂഹമാധ്യമ പ്രചാരണം, ബോധവത്കരണ സമ്മേളനങ്ങൾ, ഗൃഹാങ്കണ യോഗങ്ങൾ തുടങ്ങി മഹല്ലുകൾ കേന്ദ്രീകരിച്ച് വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കും.
വിവാഹം എന്നത് ഇസ്ലാമിൽ ആരാധനയാണെങ്കിലും ധൂർത്തിെൻറ കൂത്തരങ്ങാവുകയാണെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് വാർത്തക്കുറിപ്പിൽ പറഞ്ഞു. സ്വർണത്തിെൻറയും പണത്തിെൻറയും കണക്കുകളാണ് കല്യാണത്തിൽ കാണുന്നത്. ഭക്ഷ്യമേളക്കൊടുവിൽ ആഹാരം പാഴാക്കി കുഴിച്ചിടേണ്ട അവസ്ഥയാണ്. സമൂഹം ഒന്നടങ്കം ഇത്തരം തിന്മകൾക്കെതിരെ രംഗത്ത് വരണമെന്ന് ബോർഡ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.