തിരുവനന്തപുരം: ജനങ്ങളുടെ സമാധാനപരമായ പ്രതിഷേധത്തിനുനേരെ പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾ ആവർത്തിക്കരുതെന്ന് കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. കണിയാപുരം കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിന് കാവൽ നിൽക്കാനെത്തിയ പൊലീസുകാർ നിരായുധരായ സമരക്കാരെ മനഃപൂർവം ചവിട്ടി വീഴ്ത്തുകയും മൂന്നാം മുറ പ്രയോഗിക്കുകയും ചെയ്തു.
പരിക്കേറ്റ ജോയ്, സുജി തുടങ്ങിയ പ്രദേശവാസികൾ ആശുപത്രിയിലാണ്. ലാത്തി ഉപയോഗിക്കാതെയും മറ്റാരുടെയും ശ്രദ്ധയിൽപെടാതെയും ആക്രമിക്കുകയെന്നത് ആസൂത്രിത നീക്കമാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സിൽവർ ലൈൻ പദ്ധതി വേണ്ടെന്ന് ഒറ്റക്കെട്ടായി അഭിപ്രായപ്പെടുമ്പോഴും സ്വകാര്യ മേഖലക്കായി ജനങ്ങളെ ആക്രമിച്ച് കുടിയിറക്കി മുന്നോട്ടുപോകുമെന്ന സർക്കാർ നിലപാട് ജനാധിപത്യത്തിന് നിരക്കുന്നതല്ല. കരിച്ചാറ പള്ളിക്കുസമീപം റമദാനിൽ കല്ലിടാനുള്ള തീരുമാനം സമാധാനാന്തരീക്ഷം തകർക്കുന്നതാണ്. വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനമുൾപ്പെടെ പ്രതിഷേധത്തിനും സമര സമിതി ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.