ചിറയിൻകീഴ്: മുതലപ്പൊഴി വികസന പദ്ധതി രൂപരേഖയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി. കേന്ദ്ര സ്ഥാപനമായ സി.ഡബ്ല്യു.പി.ആർ.എസ് നടത്തിയ പഠനത്തിൽ പ്രധാനമായും നാല് ഘടകങ്ങളാണ് പരിശോധിച്ചത്.
ഇതിനെ ആസ്പദമാക്കി പുതിയ അലൈൻമെന്റിന് ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നിലവിലെ പുലിമുട്ടിന്റെ നീളം കൂട്ടും. ഘടനയിലും മാറ്റം വരുത്തും. നിലവിൽ നേരെ കടലിലേക്ക് തുറക്കുന്ന രീതിയിലാണ് പുലിമുട്ട് നിർമിച്ചിരിക്കുന്നത്.
ഇത് മാറ്റി വടക്ക് പടിഞ്ഞാറ് ദിശയിൽ തുറക്കുന്ന രീതിയിൽ പുലിമുട്ട് വികസിപ്പിക്കും. പുതിയ അലൈൻമെന്റ് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കായലിൽ നിന്ന് ഒഴുകിവരുന്ന മണലിന്റെ ഒഴുക്കടക്കമുള്ള പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാന ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ ജോമോൻ കെ. ജോർജ്, എക്സിക്യൂട്ടീവ് എൻജിനീയർ അനിൽകുമാർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ അരുൺകുമാർ, വി. ശശി എം.എൽ.എ, ജില്ല പഞ്ചായത്തംഗം ആർ. സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സരിത, പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ വാഹിദ്, സൂഫി, ഫാത്തിമ ശാക്കിർ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളായ ഐസക് വല്ലേറിയൻ, ബിനു പീറ്റർ, നജീബ് തോപ്പിൽ, ലോറൻസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.