ഖുർആൻ സുന്നത്ത് സൊസൈറ്റി (ഫോർവേഡ് ബ്ലോക്) സംസ്ഥാന കമ്മിറ്റിയുടെ ചേകന്നൂർ മൗലവി ആൻഡ് ഡോ. ഖമർ സമാൻ സ്മാരക മുത്തഖി പുരസ്‌കാരത്തിന് സാമൂഹിക പ്രവർത്തകനും യുക്തിവാദ പ്രചാരകനുമായ യു. കലാനാഥൻ മാസ്റ്ററെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് സ്‌പോട്‌സ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ഖുർആൻ സുന്നത്ത് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. ഡോ. അബ്ദുൽ ജലീൽ, മുതൂർ അബൂബക്കർ മൗലവി, സെയ്തലവി അൻസാരി, ജാഫർ അത്തോളി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.