മുട്ടിൽ മരംമുറിക്കേസ്​; ഉന്നതതല അന്വേഷണ ഏകോപന ചുമതല എ.ഡി.ജി.പി എസ്​. ശ്രീജിത്തിന്​

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസ്​ ഉന്നതതല അന്വേഷണം എ.ഡി.ജി.പി എസ്​. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും​. ഇതുസംബന്ധിച്ച്​ ഉത്തരവ്​ സർക്കാർ പുറത്തിറക്കി. വനം, വിജിലൻസ്​, ക്രൈംബ്രാഞ്ച്​ വകുപ്പുകൾ ഏകോപിച്ചായിരിക്കും അന്വേഷണം.

മരം മുറിയിൽ ഗൂഡാലോചന നടന്നതായും വിശദ അന്വേഷണം വേണമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മുട്ടിലിൽ വനംകൊള്ള നടന്ന സ്​ഥലത്ത്​ ശ്രീജിത്ത്​ സന്ദർശനം നടത്തുമെന്നാണ്​ വിവരം.

മരംമുറിക്കേസിൽ ഉന്നതതല അന്വേഷണമുണ്ടാകുമെന്നും സംയുക്ത അന്വേഷണമായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

മരം മുറിക്കാനായി അനുമതി തേടിയ ഇടുക്കിയിലെ കർഷകരെ സഹായിക്കാനായിരുന്നു സർക്കാർ ഉത്തരവിറക്കിയതെന്നും എന്നാൽ, അത്​ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപ്പുതിന്നവർ ആരായാലും വെള്ളം കുടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Muttil tree felling case ADGP S Sreejith will lead high level probe team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.