കണ്ണൂർ: എൽ.ഡി.എഫും യു.ഡി.എഫും തുല്യ സീറ്റുകൾ വീതം നേടിയ ഇരിക്കൂർ ബ്ലോക്കിലും കൊട്ടിയൂർ പഞ്ചായത്തിലും നറുക്കെടുപ്പിലൂടെ വേണം അധ്യക്ഷരെ തെരഞ്ഞെടുക്കാൻ. അതേസമയം, ആർക്കും ഭൂരിപക്ഷമില്ലാത്ത മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എസ്.ഡി.പി.െഎ നിലപാട് നിർണായകമാകും.
ഇരിക്കൂർ ബ്ലോക്കിൽ 14 വാർഡുകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഏഴുവീതം നേടി. കൊട്ടിയൂർ പഞ്ചായത്തിലും 14 ൽ ഏഴുവീതമാണ് യു.ഡി.എഫിനും എൽ.ഡി.എഫിനും. രണ്ടിടത്തും പുതിയ പ്രസിഡൻറിനെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെയും തെരഞ്ഞെടുക്കുക നറുക്കെടുപ്പിലൂടെയാകും. മുഴപ്പിലങ്ങാട് ആറ് സീറ്റ് നേടിയ എൽ.ഡി.എഫാണ് വലിയ ഒറ്റക്കക്ഷി. യു.ഡി.എഫ് അഞ്ചും എസ്.ഡി.പി.െഎ നാലും വിജയിച്ചു. എസ്.ഡി.പി.െഎ നിലപാടാകും നിർണായകം.
തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ യു.ഡി.എഫ് ഒമ്പത്, എൽ.ഡി.എഫ് അഞ്ച്, എൻ.ഡി.എ മൂന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ സ്വതന്ത്രെൻറ പിന്തുണയോടെ ൃ കൂടുതൽ സീറ്റ് നേടിയ യു.ഡി.എഫ് അധികാരത്തിൽ എത്താനാണ് സാധ്യത. കുന്നോത്തുപറമ്പിൽ യു.ഡി.എഫിന് എട്ടും എൽ.ഡി.എഫിന് പത്തും എൻ.ഡി.എക്ക് മൂന്നും സീറ്റുകളാണുള്ളത്. ഇവിടെ എൽ.ഡി.എഫ് ഭരണം പിടിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.