കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുന്നേകാൽ ലക്ഷം ആളുകൾക്ക് വീട് കൊടുത്ത ലൈഫുമായി ഈ ലൈഫിന് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ ചോദ്യം ചെയ്യൽ വലിയ കാര്യമല്ല. ലൈഫ് പദ്ധതിയെക്കുറിച്ച് ആർക്കും സംശയം വേണ്ട. സർക്കാറുമായി ബന്ധമില്ലാത്ത ഫ്ലാറ്റുമായി ബന്ധപ്പെട്ടാണ് പ്രശ്നമുള്ളത്. ഫ്ലാറ്റിന്‍റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടാണ് പ്രശ്നം. വടക്കാഞ്ചേരിയിലെ ഒരു ഫ്ലാറ്റിന്‍റെ പ്രശ്നം പറഞ്ഞ് കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് വീട് കിട്ടിയ പദ്ധതിയെ കുറ്റപ്പെടുത്താമോ -അദ്ദേഹം ചോദിച്ചു.
ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതിക്കേസിൽ ഇ.ഡി നിർദേശ പ്രകാരം ഇന്ന് രാവിലെയാണ് രവീന്ദ്രൻ കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് സി.എം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. നേരത്തെ, ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിനെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.