തിരുവനന്തപുരം: എക്‌സാലോജിക്കിനെതിരായ അന്വേഷണം വീണാ വിജയനെതിരെയാണെങ്കിലും അത് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്താൻ വേണ്ടിയാണെന്ന് സിപി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മകളുടെ പേരിലാണ് വരുന്നതെങ്കിലും അത് അച്ഛനിലേക്ക് എത്തനാണല്ലോ. അതിന് രാഷ്ട്രീയമായി തന്നെ എതിർത്ത് പരാജയപ്പെടുത്തും. നിയമപരമായും നേരിടും -അദ്ദേഹം പറഞ്ഞു.
എക്സാലോജിക് കേസ് നൽകിയ ഷോൺ ജോർജിന് ബി.ജെ.പി അംഗത്വം നൽകിയിരിക്കുകയാണ്. സർക്കാറിനെയും മുഖ്യമന്ത്രിയെയും ദുർബലപ്പെടുത്താനുള്ള സംഘ്പരിവാറിന്‍റെ ഭാഗമായാണ് ഇത്തരമൊരു കാര്യം വന്നത് എന്ന് നേരത്തെ പറഞ്ഞതാണ്. പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്നാണ് അവർ ആലോചിച്ച് കൊണ്ടിരിക്കുന്നത്.
ബി.ജെ.പി എന്താണോ കേരളത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്, അത് നിർവഹിക്കാൻ നിയമസഭയിൽ എം.എൽ.എമാർ നിലപാട് സ്വീകരിക്കുകയാണ്. ബി.ജെ.പിയോടൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിക്കുകയാണ് എന്നാണ് അതിന്‍റെ കൃത്യമായ അർത്ഥം. ഒരു വികസന പ്രവർത്തനവും നടത്താൻ അനുവദിക്കില്ല എന്ന് പറയുന്ന ഇതുപോലെയുള്ള പ്രതിപക്ഷം ലോകത്ത് എവിടെയും ഉണ്ടാകില്ല -എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.