ഒറ്റക്കെട്ടായി മുന്നോട്ടെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം :എല്ലാവരെയും ഒറ്റക്കെട്ടായി ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്ന് നിയുക്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പ്രത്യേക വെല്ലുവിളിയില്ല. വർഗീയത അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് വെല്ലുവിളികൾ. ഗവർണറുടെ കാര്യത്തിൽ പാർട്ടി പിന്നോട്ട് പോകില്ല. പാർട്ടി ഫലപ്രദമായി അതിജീവിച്ച് മുന്നോട്ട് പോകും. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ നല്ല നിലയിൽ വിജയം നേടും.

കോൺഗ്രസിൽ നിന്ന് ഗുലാംനബി ആസാദിന് ശേഷം ആരൊക്കെ പോകുമെന്ന് നിശ്ചയമില്ല. മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് വർഗീയതയെ പ്രതിരോധിക്കാനാവില്ല. ആവേശകരമായ ചിത്രമാണ് ബീഹാറിൽ കാണുന്നത്. ഇന്ത്യയിലാകെ ബദൽ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

സംസ്ഥാനത്ത് പാർട്ടിയും സർക്കാരും ഒരേ നിലപാടിൽ തന്നെ മുന്നോട്ടു പോകും. കണ്ണൂരിൽനിന്ന് പുറപ്പെട്ടിട്ട് എത്രയോ വർഷമായി. ജനിച്ച ദേശം കണ്ണൂരാണ്. 1980 നു മുമ്പ് സംസ്ഥാന രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നു.മാധ്യമങ്ങൾ വലതുപക്ഷ ആശയം ഉല്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. വലതുപക്ഷ ആശയങ്ങളുടെ മഴവെള്ളപ്പാച്ചിൽ ഇവിടെയുണ്ട്. അതിനെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകും.

മന്ത്രിസഭയുടെ പ്രവർത്തനമെന്ന് മോശമാണെന്ന് ആരും വിലയിരുത്തിയിട്ടില്ല. മന്ത്രിസഭ പുനസംഘടന പാർട്ടിയിൽ ആലോചിക്കണം. സി.പി.ഐ വിമർശനമിന്നയിക്കുന്നതെങ്കിൽ ആരോഗ്യമായി കഴിവുണ്ട് എന്നാണ് അർഥം. വിമർശനം ഉന്നയിക്കുന്നത് കൊണ്ട് കുഴപ്പവുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മളനങ്ങളിൽ വിമർശനവും സ്വയം വിമർശനവും ഉണ്ടാകും. സിപിഐ സമ്മേളനത്തിൽ അത്തരം ചർച്ച വരുന്നത് ആരോഗ്യകരമാണെന്നും ഗോവിന്ദൻ പറഞ്ഞു. 

Tags:    
News Summary - MV Govindan to move forward unitedly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.