കണ്ണൂർ: മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിന് ഉത്തരവാദിയല്ലെന്ന കെ. സുധാകരന്‍റെ വാദം അംഗീകരിക്കാനാവില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. മോൻസണുമായി സുധാകരന് അവിഹിതവും അന്യായവുമായ ബന്ധമുണ്ടെന്നും ജയരാജൻ ആരോപിച്ചു.
സുധാകരന്‍റെ മനോനില തെറ്റിയിരിക്കുകയാണ്. വ്യാജ ഡോക്ടറെന്ന് അറിഞ്ഞിട്ടും മോൻസണിനെതിരെ സുധാകരൻ എന്തുകൊണ്ട് പരാതി കൊടുക്കുന്നില്ലെന്നും ജയരാജൻ ചോദിച്ചു.
മോൻസണെ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും സുധാകരൻ വെട്ടിപ്പ് രാജാവാണെന്നും എം.വി. ജയരാജൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.