കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. മാടായി എരിപുരത്ത് നടക്കുന്ന ജില്ല സമ്മേളനമാണ് ഐകകണ്ഠ്യേന ജയരാജനെ തെരഞ്ഞെടുത്തത്.
സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭ തെരഞ്ഞെടുപ്പിനായി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജയരാജൻ തൽസ്ഥാനത്തേക്ക് വരുന്നത്. ജില്ല കമ്മിറ്റിയിലും മാറ്റങ്ങളുണ്ട്. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് മനു തോമസ്, എടക്കാട് ഏരിയ സെക്രട്ടറി എൻ.വി. മുരളി എന്നിവരെ പുതുതായി ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.