കണ്ണൂർ: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേക്കല്ലുകള്‍ പിഴുതെറിയുമെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കല്ല് പറിക്കാന്‍ വരുംമുമ്പ് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് ജയരാജന് ഫേസ്ബുക്ക് പേജിലൂടെ വെല്ലുവിളിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ്, രമേശ് ചെന്നിത്തലയുമായിരുന്ന കാലത്താണ് കെ -റെയിൽ സില്‍വര്‍ലൈന്‍ പദ്ധതി ആരംഭിച്ചത്. ആ കാരണത്താൽ അവർ രണ്ടുപേരും ഇപ്പോൾ മൗനത്തിലാണ്. മുകളിലോട്ട് തുപ്പിക്കളിക്കാൻ ഇവർ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. അങ്ങനെയായാൽ ജനങ്ങളിൽനിന്നും യു.ഡി.എഫ് അണികളിൽ നിന്നും ഒറ്റപ്പെടുമെന്ന് അവർക്കറിയാം -കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.