തലശ്ശേരി: ഗോപാലപേട്ട പാെലാളിവളപ്പിലെ തോട്ടത്തിൽ പുതിയപുരയില്‍ ഹാഷിം ഫര്ബൂലിെൻറ (26) ദുരൂഹ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഹരജി. ഫർബൂലിെൻറ പിതാവ് മത്സ്യ ചുമട്ടുതൊഴിലാളിയായ കെ. ലത്തീഫാണ് ഹരജി സമർപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മെയിന്‍ റോഡ് ആലി ഹാജി പള്ളിക്ക് സമീപത്തെ കെട്ടിടത്തിലാണ് ഫർബൂലിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
മൃതദേഹത്തിന് സമീപം മയക്കുമരുന്ന് കുത്തിവെക്കാനായി ഉപയോഗിക്കുന്ന സിറിഞ്ചും കണ്ടെത്തിയിരുന്നു. സംഭവത്തിെൻറ തലേ ദിവസം രാത്രി വീട്ടിൽ നിന്നിറങ്ങിയതാണ്. നാട്ടുകാര്‍ മൃതദേഹം കണ്ടയുടൻ തലശ്ശേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫർബൂൽ ഉപയോഗിച്ചിരുന്ന, ഒാപോ കമ്പനിയുടെ വെള്ള നിറമുള്ള മൊബൈൽ ഫോൺ നഷ്ടമായിട്ടുണ്ട്. മകെൻറ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പിതാവ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഫർബൂലിെൻറ സുഹൃത്തുക്കളിൽ ചിലർ സ്ഥിരം മയക്കുമരുന്നിന് അടിമകളും മാഫിയ ബന്ധമുള്ളവരുമാണ്. മകന് പണം നൽകാനുള്ള ഒരു സുഹൃത്ത് സ്ഥിരമായി ഭീഷണി മുഴക്കിയിരുന്നു. ഒരു വർഷം മുമ്പ് മറ്റൊരാളുടെ പ്രേരണയാൽ വീട്ടിനുനേരെ ആക്രമണവും നടന്നിരുന്നു. ഇൗ കേസ് പിന്നീട് പൊലീസ് ഇടപെട്ട് മാധ്യസ്ഥം പറഞ്ഞുതീർക്കുകയായിരുന്നു.
ചാലിൽ, ഗോപാലപേട്ട പ്രദേശത്ത് മയക്കുമരുന്ന് മാഫിയ ശക്തമാണ്. ഇതിന് മുമ്പും ചെറുപ്പക്കാരായ നിരവധി പേർ മരിച്ചിരുന്നു. മയക്കുമരുന്ന് മാഫിയക്കെതിരെ സംസാരിച്ച സത്താർ മുരി ക്കോളി വാഹനമിടിച്ച് സംശയകരമായ സാഹചര്യത്തിൽ മരിച്ചതടക്കമുള്ള സംഭവങ്ങൾ അന്വേഷണ വിധേയമാക്കണം.
മകെൻറ അടുത്ത സുഹൃത്തുക്കളായ പലരെയും ചോദ്യം ചെയ്താൽ സത്യം പുറത്തുവരും. ഫർബൂലിെൻറ മരണശേഷം സുഹൃത്തുക്കളുടെ പിന്മാറ്റം സംശയത്തിന് ബലം നൽകുന്നതായും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തലശ്ശേരി തീരദേശ മേഖലയെ മയക്കുമരുന്ന് മാഫിയയിൽ നിന്നും രക്ഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ലത്തീഫ്-ഫരീദ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് മരിച്ച ഹാഷിം ഫര്‍ബൂൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.