കൊല്ലത്ത് ഓട്ടോ ഡ്രൈവറുടെ ദുരൂഹമരണം: ഭാര്യ കസ്റ്റഡിയിൽ

കൊല്ലം: പട്ടാഴിയിൽ 42 കാരനായ ഓട്ടോ റിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കടുവാത്തോട് സ്വദേശി ഷാജഹാനാണ് (42) മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഭാര്യ നിസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജഹാന്‍റെ മരണം കൊലപാതകമെന്നാണ് സംശയം.

ഭാര്യ നിസ ഷാജഹാനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ കഴുത്തിൽ പാടുണ്ട്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. ഇതുമൂലമുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - Mysterious death of auto driver in Kollam: Wife in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.