വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണം: അന്വേഷണ പുരോഗതി റിപ്പോർട്ട്​ തേടി ഹൈകോടതി

കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ നടത്തുന്ന അന്വേഷണത്തി​െൻറ പുരോഗതി റി​േപ്പാർട്ട്​ തേടി ഹൈകോടതി. കേസിലെ പ്രതികളായ വലിയ മധുവെന്ന മധു, ഷിബു എന്നിവർ നൽകിയ ജാമ്യ ഹരജികൾ പരിഗണിക്കവേയാണ്​ ജസ്​റ്റിസ്​ പി. ഗോപിനാഥ്​ അന്വേഷണ പുരോഗതി റിപ്പോർട്ട്​ തേടിയത്​. ഹരജി വീണ്ടും ഡിസംബർ 21ന്​ പരിഗണിക്കാൻ മാറ്റി.

13 വയസ്സുള്ള മൂത്ത കുട്ടിയെ 2014 ജനുവരി 13 നും ഒമ്പതു വയസ്സുള്ള ഇളയ കുട്ടിയെ 2014 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രധാന പ്രതികളാണിവർ. കോടതി നിർദേശ പ്രകാരം 2021 ജനുവരി 20ന് കീഴടങ്ങിയത് മുതൽ ജയിലിലാണെന്നും കേസിലെ മുഖ്യസാക്ഷികളുടെ ചോദ്യം ചെയ്യലടക്കം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Tags:    
News Summary - Mysterious death of girls in Walayar: High Court seeks progress report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.