കാസർകോട്ടെ പൊലീസ് നടപടികൾക്കെതിരെ ആരോപണവുമായി എന്‍.എ നെല്ലിക്കുന്നിന്‍റെ തുറന്ന കത്ത്

കാസർകോട്: ലോക്ഡൗണിൽ ചില പൊലീസുകാരുടെ സമീപനം തുറന്നുകാട്ടിയും കാസർകോട്ടെ ജനങ്ങളുടെ കഷ്ടപ്പാട് ശ്രദ്ധയിൽപ്പെടുത്തിയും ഐ.ജി വിജയ് സാക്കറെക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ തുറന്ന കത്ത്. ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ നിരവധി സംഭവങ്ങൾ എടുത്തുപറഞ്ഞാണ് പൊലീസിനെതിരെ എം.എൽ.എ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

 

തളങ്കരയില്‍ മെഡിക്കൽ ഷോപ്പുകളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കും പോയ സ്ത്രീകളോട് പോലീസ് മോശമായി പെരുമാറി. പെൻഷൻതുക മാറാൻ ബാങ്കിലേക്ക് പുറപ്പെട്ട സ്ത്രീകളടക്കമുള്ള വൃദ്ധരും രോഗികളുമായ ആളുകളെ നിർബന്ധിച്ചു തിരിച്ചയച്ചു. റേഷൻ സാധനങ്ങൾ വാങ്ങാൻ പോകുന്നവരെ ഇപ്പോഴും നിഷ്കരുണം തല്ലിയോടിക്കുന്നു. 
സമൂഹ അടുക്കളയിൽ സേവനം ചെയ്യുന്ന വളണ്ടിയർമാരെ ശകാരിക്കുന്നു. റംസാനിൽ വഴിയോര കടയിൽ പ്രദർശിപ്പിച്ചിരുന്ന പഴവർഗങ്ങൾ വലിച്ചെറിഞ്ഞു നശിപ്പിച്ചു -തുറന്ന കത്തിൽ ആരോപിക്കുന്നു.

ജില്ല കലക്ടറുടെ ഓഫീസും കാസർകോട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സും തമ്മിൽ ഏകോപനമില്ലെന്നും എം.എൽ.എ കുറ്റപ്പെടുത്തുന്നു. സാധാരണക്കാരോട് നിർദ്ദാക്ഷിണ്യം പെരുമാറുന്ന ഇത്തരം പോലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ലോക്ഡൗണുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ സാധാരണക്കാരനു കുറച്ചുസമയവും ദാക്ഷിണ്യവും അനുവദിക്കേണ്ടതുണ്ട്. കാസർകോട് ജനതയ്ക്കായി പൊലീസ് നടത്തിയ സേവനം നിർണായകവും മറക്കാൻപറ്റാത്തതുമാണ്. പൊതുജനങ്ങളോടുള്ള തങ്ങളുടെ മോശമായ പെരുമാറ്റത്തിലൂടെ ചില പോലീസുകാരാകട്ടെ താങ്കളുടെയും ടീമിന്‍റെയും നല്ല പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നു -ഐ.ജിക്ക് അയച്ച കത്തിൽ എം.എൽ.എ പറയുന്നു.

എന്‍.എ നെല്ലിക്കുന്ന് എം.എൽ.എയുടെ തുറന്ന കത്ത് പൂർണരൂപം: 

Full View
Tags:    
News Summary - NA Nellikkunnu open letter to vijay sakhare-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.