നാദാപുരം (കോഴിക്കോട്): യുവതി മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. ക്രൂരകൃത്യത്തിനുശേഷം കിണറ്റിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. പേരോട്ടെ മഞ്ഞനാംപുറത്ത് റഫീഖിെൻറ ഭാര്യ സുബീന മുംതാസാണ് (30) മൂന്നുവയസ്സുള്ള മുഹമ്മദ് റസ്വിൻ, ഫാത്തിമ റൗഹ എന്നിവരെ കിണറ്റിലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. ഇവരെ പിന്നീട് നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീടിനു പിറകുവശത്തെ ആൾതാമസമില്ലാത്ത തറവാട്ടുവീട്ടിലെ കിണറ്റിലാണ് കുട്ടികളെ എറിഞ്ഞത്. മരണം ഉറപ്പാക്കി പത്തു മണിക്ക് വാണിമേലിലെ ബന്ധുവിനെ ഫോണിലൂടെ വിവരം അറിയിച്ചതിനുശേഷമാണ് ഇവർ കിണറ്റിൽ ചാടിയത്. ബന്ധു സുഹൃത്തിനെയും കൂട്ടി പേരോട്ടെത്തി വീട്ടുകാരെ വിവരം ധരിപ്പിക്കുകയായിരുന്നു.
തുടർന്ന് പരിസരത്ത് നടത്തിയ അന്വേഷണത്തിനിടയിലാണ് സുബീനയുടെ കരച്ചിൽ കിണറ്റിൽനിന്ന് കേട്ടത്. കിണറ്റിലെ മോട്ടോർ പൈപ്പിൽ പിടിച്ചുനിൽക്കുകയായിരുന്ന സുബീനയെ നാട്ടുകാരും സ്ഥലത്തെത്തിയ ഫയർഫോഴ്സും ചേർന്ന് കരക്കുകയറ്റി. നാട്ടുകാരാണ് രണ്ടു കുട്ടികളുടെ മൃതദേഹവും പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനുശേഷം കുട്ടികളുടെ മൃതദേഹം മുതാക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വിദേശത്തായിരുന്ന ഭർത്താവ് റഫീഖ് ഒരു വർഷമായി നാട്ടിലുണ്ട്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുബീനയെ രണ്ടാഴ്ചത്തേക്ക് റിമാൻറ് ചെയ്തു. ഇവരെ മഞ്ചേരി വനിത സബ് ജയിലിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.