തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ ഇരയായ ശാസ്ത്രജ്ഞൻ നമ്പിനാരായണന് 1.30 കോടി രൂപകൂടി നഷ്ടപരിഹാരം നൽകാൻ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിെൻറ ശിപാർശ. നമ്പിനാരായണനുമായി ചർച്ചചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാൻ സർക്കാർ മധ്യസ്ഥനായി കെ. ജയകുമാറിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അതിെൻറ അടിസ്ഥാനത്തിൽ ചർച്ചകൾക്കുശേഷമാണ് അദ്ദേഹം ഇൗ ശിപാർശ നൽകിയിട്ടുള്ളത്.
കേസിൽ തെറ്റായി പ്രതിചേർക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്പരിഹാരം നൽകാൻ സുപ്രീംകോടതി വിധിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ സർക്കാർ തുക കൈമാറുകയും ചെയ്തു. ഇതിനുപുറമെയാണ് 1.30 കോടിരൂപ കൂടി നഷ്ടപരിഹാരം അദ്ദേഹത്തിന് ലഭ്യമാക്കാനുള്ള പുതിയ ശിപാർശ നൽകിയിട്ടുള്ളത്. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാറിനെതിരെ 20 വർഷം മുമ്പ് നമ്പി നാരായണൻ നൽകിയ കേസ് ഇപ്പോൾ തിരുവനന്തപുരം സബ്കോടതിയുടെ പരിഗണനയിലാണ്. ഇതിൽ തീർപ്പാകാൻ ഇനിയും കാലതാമസമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.