കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് പുനരന്വേഷിക്കാൻ മുൻ ഡി.ജി.പി ടി.പി സെൻകുമാർ അമിത താൽപര്യം കാട്ടിയെന്ന് ശാസ്ത്രജ്ഞ ൻ നമ്പി നാരായണൻ. അന്വേഷണം നടത്താൻ പൊലീസിന് അധികാരമില്ലെന്ന് സി.ജെ.എം കോടതി പറഞ്ഞിട്ടും സെൻകുമാർ കേസുമായി മുന്നോട്ടു പോയി. ചാരക്കേസ് അന്വേഷണം നടത്താൻ മന്ത്രിസഭാ ആ സമയത്ത് തീരുമാനിച്ചിരുന്നില്ലെന്നും നമ്പി നാരായണൻ പറഞ്ഞു.
സത്യസന്ധനായ പൊലീസ് ഒാഫിസർ ആയിരുന്നെങ്കിൽ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അന്വേഷണം പാടില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. സെൻകുമാർ പ്രതിയായ നഷ്ടപരിഹാര കേസുമായി മുന്നോട്ടു പോകുമെന്നും ഒരു ചാനൽ അഭിമുഖത്തിൽ നമ്പി നാരായണൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.