തിരുവനന്തപുരം: ‘24 വര്‍ഷം മുമ്പ് ഒരു ക്രിമിനലിനെ പോലെ പൊലീസ് ജീപ്പില്‍ കൊണ്ടുപോയി. മടുപ്പുളവാക്കുന്നതും ഊര്‍ജം ചോര്‍ത്തിക്കളയുന്നതുമായ ദീര്‍ഘമായ പോരാട്ടത്തിന് ശേഷം ഇന്ന് വിജയിയായി സര്‍ക്കാര്‍ വാഹനത്തില്‍ തിരിച്ചെത്തിയിരിക്കുന്നു...’ - ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണന്‍ സർക്കാറിെൻറ നഷ്ടപരിഹാരമായ 50 ലക്ഷം ഏറ്റുവാങ്ങിയതിന് പിന്നാലെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങെന. സർക്കാറിെൻറ ഒൗദ്യോഗിക വാഹനത്തിൽ വീടിന് മുന്നിൽ വന്നിറങ്ങുന്ന ഫോേട്ടാ സഹിതമാണ് നമ്പി നാരായണെൻറ കുറിപ്പ്.
‘സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമുള്ള അമ്പതുലക്ഷം രൂപയുടെ ചെക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് സ്വീകരിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയാണ്. ജീവിതം ഒരുവൃത്തം പൂര്‍ത്തിയാക്കിയിരിക്കുന്നു. 24 വര്‍ഷം മുമ്പ് ഒരു ക്രിമിനലിനെ പോലെ പൊലീസ് ജീപ്പില്‍ കൊണ്ടുപോയി. മടുപ്പുളവാക്കുന്നതും ഊര്‍ജം ചോര്‍ത്തിക്കളയുന്നതുമായ ദീര്‍ഘമായ പോരാട്ടത്തിനുശേഷം വിജയിയായി സര്‍ക്കാര്‍ വാഹനത്തില്‍ മടങ്ങുന്നു. ജീവിതസായാഹ്നം പ്രിയപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം െചലവഴിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ഒരുപാട് ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. എനിക്കു വേണ്ടി പ്രാര്‍ഥിക്കുക, സര്‍വേശ്വരന്‍ എന്നിലര്‍പ്പിച്ച എെൻറ ഭാഗം പൂര്‍ത്തീകരിക്കാന്‍’ -നമ്പി നാരായണന്‍ പറയുന്നു.
രാഷ്ട്രീയനേട്ടം മാത്രമായിരുന്നില്ല ചാരക്കേസിെൻറ ലക്ഷ്യമെന്നായിരുന്നു നഷ്ടപരിഹാരത്തുക ഏറ്റുവാങ്ങവേ നമ്പി നാരായണന്‍ പ്രതികരിച്ചത്. ചാരക്കേസിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണം. സുപ്രീംകോടതി വിധി വന്ന് മൂന്നാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം കിട്ടിയതിലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നതിലും സന്തോഷം. ചാരക്കേസില്‍ പീഡിപ്പിക്കപ്പെട്ട നിരപരാധികള്‍ക്ക് മാനുഷിക പരിഗണന കണക്കിലെടുത്ത് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.