സ്വദേശ് ദർശൻ പദ്ധതി പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

തിരുവനന്തപുരം: ആത്മീയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള സ്വദേശ് ദർശൻ പദ്ധതി പത്മ​നാഭസ്വാമി ക്ഷേത്രത് തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി. സദാശിവം, കേന്ദ്ര ടൂറിസ ം സഹമന്ത്രി അൽഫോൺസ്​ കണ്ണന്താനം, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എം.പി എന്നിവർ ചടങ്ങിൽ സന്നിഹിത രായി.

കൊല്ലത്തെ പരിപാടികളിൽ പ​െങ്കടുത്തശേഷം മുൻനിശ്ചയിച്ച സമയത്തിൽനിന്ന്​ 25 മിനി​റ്റ്​ വൈകിയാണ്​ മോദി പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്​. ദർശനം നടത്തിയശേഷം മോദി ‘സ്വദേശ്​ ദർശൻ’ പദ്ധതി ഉദ്​ഘാടനം ചെയ്യുമെന്ന്​​ നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും 7.40ന്​ എത്തിയപ്പോൾ ക്ഷേത്രത്തിൽ ചില ചടങ്ങുകൾ നടന്നുവന്നതിനാൽ പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം ചെയ്തശേഷമായിരുന്നു ദര്‍ശനം.

കിഴക്കേ ഗോപുരനടവഴിയാണ് പ്രധാനമന്ത്രി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ സ്വീകരിച്ചു. 20 മിനി​റ്റോളം അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിച്ചു. ക്ഷേത്രാചാരം പാലിച്ച്​ മുണ്ടുടുത്താണ്​ പ്രധാനമന്ത്രി ദർശനം നടത്തിയത്​. ഗവർണർ പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.പിമാരായ സുരേഷ്​ഗോപി, വി. മുരളീധരൻ, ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ അഡ്വ. പി.എസ്​. ശ്രീധരൻപിള്ള, ജില്ല പ്രസിഡൻറ്​ എസ്​. സുരേഷ്​ എന്നിവരും ദർശനസംഘത്തിലുണ്ടായിരുന്നു. ക്ഷേത്രത്തിന്​ പുറത്തും വിമാനത്താവളത്തിലേക്കുള്ള വഴിയിലും കാണാൻ എത്തിയവരെ അഭിവാദ്യം ചെയ്​താണ്​ മോദി മടങ്ങിയത്​. രാത്രി 8.45ഒാടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക്​ മടങ്ങി.

മേയർ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എം.എൽ.എ, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊതുഭരണവകുപ്പ് സെക്രട്ടറി ഡോ. എ. ജയതിലക്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ജില്ല കലക്ടർ ഡോ. കെ. വാസുകി, രാഷ്​ട്രീയകക്ഷി നേതാക്കൾ എന്നിവരും ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു.

Tags:    
News Summary - narendra modi-padmanabhaswamy-temple -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.