തലശ്ശേരി: സി.പി.എം വിളക്കോട് ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപ നെ (32) വെട്ടിെക്കാലപ്പടുത്തിയ കേസിൽ എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് ഉൾപ്പെടെ ഒമ്പതു പ്രത ികൾക്ക് ജീവപര്യന്തം തടവും 30,000 രൂപ വീതം പിഴയും.
ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ മുഴ ക്കുന്ന് ചാക്കാട് സ്വദേശികളായ ഷഫീന മൻസിലിൽ പി.കെ. ലത്തീഫ് (34), ഉളിയിൽ കുന്നേൽ വീട്ടിൽ യ ു.കെ. സിദ്ദീഖ് (33), ഹാജി റോഡിലെ ഫാത്തിമ മൻസിലിൽ യുകെ. ഫൈസൽ (35), േവലിേക്കാത്ത് വീട്ടിൽ വി.കെ. ഉനൈസ് (40), പുതിയപുരയിൽ ഹൗസിൽ പി.പി. ഫൈസൽ (30), ഏഴു മുതൽ ഒമ്പതുവരെ പ്രതികളായ പോപുലർ ഫ്രണ്ട് ജില്ല പ്രസിഡൻറ് മീത്തലെ പുന്നാട് വയ്യപ്പുറത്ത് മുഹമ്മദ് ബഷീർ എന്ന കരാേട്ട ബഷീർ (35), പായം തന്തോട് നസീമ മൻസിലിൽ തണലോട്ട് യാക്കൂബ് (39), കീഴൂർ ദാറുറഹ്മയിൽ പി.കെ. മുഹമ്മദ് ഫാറൂഖ് (45), 14 ാം പ്രതി മുഴക്കുന്ന് പാനേരി ഹൗസിൽ പാനേരി അബ്ദുൽ ഗഫൂർ (31) എന്നിവരെയാണ് തലശ്ശേരി അഡീഷനൽ ജില്ല കോടതി (മൂന്ന്) ജഡ്ജി കെ.എസ്. രാജീവ് ശിക്ഷിച്ചത്. 302ാം വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രതികൾ പിഴയടക്കുന്നിെല്ലങ്കിൽ ഒരുവർഷം അധികതടവ് അനുഭവിക്കണം.
പിഴസംഖ്യയിൽനിന്ന് ഒാരോരുത്തരും 20,000 രൂപ വീതം കൊല്ലപ്പെട്ട ദിലീപെൻറ കുടുംബത്തിന് നൽകണം. കൂടുതൽ നഷ്ടപരിഹാരം ആവശ്യമാണെങ്കിൽ കുടുംബത്തിന് ലീഗൽ സർവിസ് അതോറിറ്റിയെ സമീപിക്കാമെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. വ്യാഴാഴ്ച കുറ്റക്കാരായി കണ്ടെത്തിയ ഒമ്പതു പ്രതികൾക്കും ശനിയാഴ്ച ഉച്ചയോടെയാണ് ശിക്ഷ വിധിച്ചത്. 16 പ്രതികളുള്ള കേസിൽ സാക്ഷികൾ തിരിച്ചറിയാതിരുന്ന ഏഴു പ്രതികളെ കോടതി വ്യാഴാഴ്ച കുറ്റവിമുക്തരാക്കിയിരുന്നു.
മുഴക്കുന്ന് മൈലാടംപാറയിെല ആരിഫ മൻസിലിൽ പയ്യമ്പള്ളി ഹാരിസ് (45), കാക്കയങ്ങാട് പിടാങ്ങോട് അരയാക്കൂൽ ഹൗസിൽ അരയാക്കൂൽ അന്ത്രു എന്ന അബ്ദുൽ ഖാദർ (34), മുഴക്കുന്ന് പാറക്കണ്ടം പുത്തൻവീട്ടിൽ പി.വി. മുഹമ്മദ് (29), മുഴക്കുന്ന് പിടാങ്ങോട് ആരിഫ മൻസിലിൽ പി.കെ. അബൂബക്കർ (56), കാക്കയങ്ങാട് അഫ്സത്ത് മൻസിലിൽ എ.കെ. സാജിദ് (32), മുഴക്കുന്ന് കുറുക്കൻമുക്ക് ഫാസിൽ മൻസിലിൽ തിട്ടയിൽ മുഹമ്മദ് മൻസീർ (32), മുഴക്കുന്ന് അയിറ്റാണ്ടി പുതിയപുരയിൽ എ.പി. മുഹമ്മദ് (39) എന്നിവരെയാണ് വിട്ടയച്ചത്.
2008 ആഗസ്റ്റ് 24ന് രാത്രി എട്ടരയോടെയാണ് ദിലീപനെ വെട്ടിക്കൊന്നത്. സുഹൃത്തുക്കളും അയൽവാസികളുമായ കൂറ്റേരി രാജൻ, പി.കെ. ഗിരീഷ് എന്നിവരോടൊപ്പം വീട്ടിേലക്ക് മടങ്ങുേമ്പാൾ ചാക്കാട് മുസ്ലിം പള്ളിക്കടുത്തുവെച്ച് സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോട്ടത്തിൽ പതിയിരുന്ന സംഘം ദിലീപെന മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, അസി. പബ്ലിക് പ്രോസിക്യൂട്ടർ ജോഷി മാത്യു, അഡ്വ. ജാഫർ നല്ലൂർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.