ബന്ധുക്കൾ സ്വത്ത് തട്ടിയെടുത്തു; വിദ്യാഭ്യാസ ചെലവ് പോലും തരുന്നില്ലെന്ന് അന്തരിച്ച പാചക വിദഗ്ധൻ നൗഷാദിന്‍റെ മകൾ

തിരുവല്ല: തനിക്ക് അർഹമായ സ്വത്ത് അടുത്ത ബന്ധുക്കൾ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി അന്തരിച്ച പ്രശസ്ത പാചക വിദഗ്ധനും സിനിമ നിർമാതാവുമായ നൗഷാദിന്‍റെ ഏകമകൾ നിശ്വ നൗഷാദ്. മാതാപിതാക്കളെ അടുത്തടുത്ത ദിനങ്ങളിൽ നഷ്ടമായ നിശ്വയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അടുത്ത ബന്ധുക്കൾക്കെതിരെ ഗുരുതര ആരോപണമുള്ളത്.

മാതാപിതാക്കളുടെ മരണശേഷം ബന്ധുക്കളുടെ സംരക്ഷണയിൽ കഴിയുന്ന തന്റെ മുഴുവൻ സ്വത്തുക്കളും ബന്ധുക്കൾ സ്വന്തമാക്കിയെന്നാണ് നിശ്വ തിരുവല്ല പൊലീസിൽ നൽകിയ പരാതി. 2021 ആഗസ്റ്റിലായിരുന്നു നൗഷാദിന്റെ മരണം. നൗഷാദിന്റെ മരണത്തിന് രണ്ടാഴ്ച മുൻപ് ഭാര്യ ഷീബയും വിടപറഞ്ഞിരുന്നു. ഇരുവരുടെയും അകാല മരണം തന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചുവെന്ന് നിശ്വ പോസ്റ്റിൽ വ്യക്തമാക്കുന്നു.

തന്റെ അറിവോ സമ്മതമോ കൂടാതെ കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവാദിത്തം സ്വന്തമാക്കിയ മാതാവിന്റെ സഹോദരൻ, സഹോദരി, അവരുടെ ഭർത്താവ് എന്നിവർ സ്വത്തുക്കൾ കൈവശം വച്ച് ലക്ഷങ്ങൾ സമ്പാദിക്കുകയാണ്. തന്റെയും പിതാവിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് അവരുമായി ബിസിനസ് നടത്തുന്നുവെന്ന് ബന്ധുക്കൾ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് വിശദമായ പരാതിയിൽ പറയുന്നു.

കേസിൽ നിന്ന് പിന്മാറുന്നതിന് തനിക്ക് ഭീഷണിയുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയ നിശ്വ, കേസിൽ കോടതി തീരുമാനം ഉണ്ടാകുന്നതു വരെ തന്റെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.

നഷ്​വയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

അതെ ഞാൻ അമ്പരന്ന് ഇരിക്കുകയാണ്!!

ഞാൻ നിശ്വ നൗഷാദ്. ഷെഫ് നൗഷാദിന്റെ മകൾ..എന്റെ മാതാപിതാക്കളിൽ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു....

എന്റെ ഉമ്മയുടെയും, വാപ്പയുടെയും മരണ ശേഷം എന്റ്റെ അറിവോ, എന്റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്റെ മാമയായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത് എന്റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും, കാറ്ററിംഗ് ബുസിനെസ്സും കയ്യടക്കി വെച് കൊണ്ടിരിക്കുകയാണ്. ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ല്ലാം സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഞാൻ ന്റെ ചെറിയ ആവിശ്യങ്ങൾക് പോലും എന്താണ് ചെയ്യേണ്ടത് ? ഹുസൈൻ മാമ ഗാർഡിയൻ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താൽ എനിക്ക് ലഭിക്കേണ്ട വിദ്യാഭ്യസച്ചിലവ് പോലും തടഞ് വെച്ചിരിക്കുകയാണ്... കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വതം പിള്ളേരുടെ സ്കൂൾ ചിലവുകൾ നോക്കുബോൾ..എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ് സ്കൂളിൽ കേറി ഇറങ്ങുന്നു. ഇങ്ങനെ വളർത്താൻ അല്ല എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്.....

ഇവർ ഇത്‌ കൈകാര്യം ചെയ്യുന്നത് ഭാവിയിൽ എന്റ്റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും..

എന്റെ ഒരു അനുവാദവും ഇല്ലാതെ, എന്നെ നോക്കാതെ.. എന്നെ പരസ്യം ചെയ്തുപോലും ഇവർ കച്ചവടം നടത്തുന്നു..

എനിക്ക് എന്റെ വാപ്പയുടെ എല്ലാം ആയ കാറ്ററിംഗ് സംരക്ഷിക്കണം.. എനിക്കും ആ വഴി മുന്നോട്ട് പോണം... അതുകൊണ്ട ഇവർ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാൻ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്... ഇൻശാ അള്ളാ..എനിക്ക് നീതികിട്ടും..

എനിക്ക് ആഹാരം വാങ്ങി തന്നിട്ട് എന്റെ കുഞ്ഞുമ്മ ആയ പൊടിമോൾ(ജൂബിന നസ്സിം) അതൊക്ക എന്റെയും, വാപ്പയുടെയും ചിലവിൽ കണക്ക് എഴുതിവെച്ചിട്ട് എന്റെ ഫോട്ടോ വെച്ച് സ്വയം പ്രൊമോഷൻ ചെയ്യുന്ന പരിപാടിയിൽ ആണിപ്പോൾ, ഇപ്പോൾ എല്ലാം കയ്യടക്കാൻ ആളുകളെ വിളിച് ഫുഡ് കൊടുത്ത് എന്റെ വാപ്പായിക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താൽ നടക്കും എന്ന മോഹം വേണ്ട!

എന്റടുത്തോ, എന്റെ ഉമ്മയുടെയും, വാപ്പാടെയും അടുത്തോ നിങ്ങൾക് യാതൊരു സ്ഥാനവും ഇല്ല... എന്നോട്

Full View


Tags:    
News Summary - Nashwa Noushad, the daughter of deceased chef Noushad said that her relatives had stolen the property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.