തിരുവനന്തപുരം: ക്രമസമാധാന പാലനത്തിന് കേരളത്തിന് ലഭിച്ച ദേശീയ പുരസ്കാരം തനിക്കും ടീമംഗങ്ങൾക്കും ലഭിച്ച അംഗീകാരമാണെന്ന് മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ. 2015–16 ഇന്ത്യാ ടുഡേ നടത്തിയ സർവ്വേയിലാണ് പുരസ്കാരം ലഭിച്ചത്. കൊലപാതകങ്ങളും മറ്റ് അക്രമ സംഭവങ്ങളും ഏറ്റവും കുറവ് ഉണ്ടായിരുന്ന കാലഘട്ടവും ഇതായിരുന്നു.
എപ്പോഴും ജനങ്ങൾക്കൊപ്പം നിന്നാണ് താൻ പ്രവർത്തിച്ചത്. എന്നിട്ടും പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. തെൻറ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇപ്പോൾ സർക്കാർ ഏറ്റുവാങ്ങിയ പുരസ്കാരെമന്നും ടി.പി. സെൻകുമാർ പറഞ്ഞു. സത്യസന്ധമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം പൊലീസിന് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.