കോഴിക്കോട്: രാജ്യത്തെ എ വൺ റെയിൽവേ സ്റ്റേഷനുകളിൽ 100 അടി (30 മീറ്റർ) ഉയരത്തിൽ ദേശീ യ പതാക ഉയരുന്നു. റെയിൽവേ നേരത്തേ ഇറക്കിയ ഉത്തരവിെൻറ ഭാഗമായി കോഴിക്കോട് സ്റ് റേഷനിൽ പതാകസ്തംഭത്തിെൻറ നിർമാണ പ്രവൃത്തി തുടങ്ങി. നാലാം പ്ലാറ്റ്ഫോമിലാണിത്. ക ോഴിക്കോടിന് പുറമെ സംസ്ഥാനത്തെ എ വൺ സ്റ്റേഷനുകളായ തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലും ദേശീയ പതാക ഉയരും.
ഇവിടങ്ങളിൽ വൈകാതെ ജോലി ആരംഭിക്കുമെന്നും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു. 100 അടി ഉയർത്തിക്കെട്ടുന്ന പതാകകൾ രാത്രി താഴ്ത്തേണ്ടതില്ലെന്നാണ് നിയമം. ആർ.പി.എഫിനാണ് സംരക്ഷണച്ചുമതല. കഴിഞ്ഞ ഒക്ടോബർ 22നാണ് റെയിൽവേ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എല്ലാ സോണൽ റെയിൽവേകൾക്കും ഇതുസംബന്ധിച്ച ഉത്തരവ് നൽകിയത്. ഒാരോ സ്റ്റേഷനിലും നവീകരണത്തിനായി ചെലവഴിക്കുന്ന തുകയിൽനിന്ന് പതാകസ്തംഭം നിർമിക്കാൻ തുകയെടുക്കാം.
കോഴിക്കോട്ട് ഏതാണ്ട് 10 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നതെന്ന് റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ ടി. ഹബീബ് റഹ്മാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ബജാജ് കമ്പനിയാണ് ടെൻഡർ ഏറ്റെടുത്തത്. ജോലികൾ ജനുവരി 26ഒാെട പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്റ്റേഷൻ മാനേജർ വിജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.