മലപ്പുറം: ദേശീയ പാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിനുള്ള രണ്ടാംഘട്ട സർവേ മലപ്പുറത്ത് ആരംഭിച്ചു. പൊന്നാനിയിലാണ് സർവേ തുടങ്ങിയത്. ജനവാസമേഖലയിലൂടെയാണ് സർവേ നടക്കുന്നത്.
കുറ്റിപ്പുറം മുതൽ പൊന്നാനിവരെയുള്ള 24 കിലോമീറ്ററിലാണ് ഇന്ന് സർവേ നടക്കുക. മൂന്ന് സംഘമായാണ് ഉദ്യോഗസ്ഥർ സർവേ നടത്തുന്നത്.
കഴിഞ്ഞ ദിവസം എ.ആർ നഗറിലുണ്ടായ സംഘർഷം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സർവേ നടക്കുന്ന പ്രദേശങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സർവേ ഇതുവരെ സമാധാന പൂർണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.