കൊടുങ്ങല്ലൂർ: ദേശീയപാത 66ലെ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നിലവിൽ അനുവദിച്ച മേൽപ്പാലം തിരക്കേറിയ സി.ഐ ഓഫിസ് ജങ്ഷൻ വരെ നീട്ടണമെന്ന് ബെന്നി ബെഹനാൻ എം.പി.
കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ തീർഥാടകർ, സ്കൂളുകൾ, വിവിധ ഓഫിസുകളിൽ എത്തുന്നവർ എന്നിവരുടെ തിരക്കനുഭവപ്പെടുന്നതിനാൽ ചന്തപ്പുര ജങ്ഷനിലെ മേൽപ്പാലം സി.ഐ ഓഫിസ് വരെ നീട്ടേണ്ടത് അനിവാര്യമാണ്.
ചന്തപ്പുരയിൽ 180 മീറ്റർ നീളത്തിൽ ഫ്ലൈഓവർ/ വയഡക്ട് ആണ് നിലവിലുള്ളത്. ഇത് തെക്കുഭാഗത്തേക്ക് സി.ഐ ഓഫിസ് ജങ്ഷൻ വരെ 700 മീറ്റർ നീട്ടിയാൽ ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയും. കൂടാതെ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറു ഭാഗത്തുള്ളവർക്കും, എറിയാട് ഭാഗത്തു നിന്നും വരുന്നവർക്കും പ്രയോജനപ്പെടും. ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി എം.പി. അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.