കണ്ണൂർ: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ദേശീയ സാമ്പിൾ സർവേ പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ നിർദേശം. ഇതുസംബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെേൻറഷൻ നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിൽനിന്നും ഡയറക്ടറുടെ ഉത്തരവ് മേയ് 20ന് പുറത്തിറങ്ങി. കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാർച്ച് 18നാണ് സംസ്ഥാനത്ത് സർവേ നിർത്തിവെച്ചത്. കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലുമെത്തി വിവരങ്ങൾ ശേഖരിക്കുന്നതിൽ ഉദ്യോഗസ്ഥർ ആശങ്കയിലാണ്.
ഫീൽഡ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച് സഹായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി അതത് ജില്ല ഭരണകൂടങ്ങൾക്കും പൊലീസിനും സ്റ്റാറ്റിസ്റ്റിക്സ് റീജനൽ ഡയറക്ടർമാർ കത്തയക്കും. ഹോട്സ്പോട്ടുകൾ ഒഴിവാക്കി സർവേ നടത്താനാണ് നിർദേശം. അതത് ജില്ലകളിലുള്ള സർവേ ഓഫിസർമാർ അടുത്ത യൂനിറ്റുകളിൽ വിവരശേഖരണം നടത്തണം.
സംസ്ഥാനത്ത് കോഴിക്കോട്, തിരുവനന്തപുരം റീജനൽ ഓഫിസുകൾക്കുകീഴിൽ കരാർ ജീവനക്കാരടക്കം 200ഓളം ഫീൽഡ് ഇൻവസ്റ്റിഗേറ്റർമാരാണ് ഉള്ളത്. സാമൂഹിക സാമ്പത്തിക സർവേയുടെ ജനുവരി മുതൽ ഡിസബർ 31 വരെ നീണ്ടുനിൽക്കുന്ന 78ാം റൗണ്ട് കണക്കെടുപ്പാണ് നിലവിൽ നടക്കുന്നത്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സർവേയാണ് ഇതിൽ പ്രധാനം.
രജിസ്റ്റർ ചെയ്യാത്ത ചെറുകിട സംരംഭങ്ങൾ, തൊഴിൽ സംബന്ധമായ ലേബർ ഫോഴ്സ്, പ്രൈസ് കലക്ഷൻ തുടങ്ങിയ സർവേകളാണ് പ്രധാനമായും നടക്കുന്നത്. പട്ടികപ്പെടുത്തിയ 250 വീടുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 വീടുകളിലാണ് വിവരശേഖരണം നടത്തുന്നത്. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർമാരും ഫീൽഡ് ഇൻവസ്റ്റിഗേറ്റർമാരുമാണ് വിവരശേഖരണത്തിനെത്തുക. മേൽനോട്ടം വഹിക്കാനായി സീനിയർ ഓഫിസറുടെയും ആവശ്യഘട്ടങ്ങളിൽ ഡയറക്ടർമാരുടെയും സേവനമുണ്ടാവും.ഫീൽഡ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ടെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സർവേ നടക്കുകയെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും കോഴിക്കോട് റീജനൽ ഡയറക്ടർ മുഹമ്മദ് യാസിർ ‘മാധ്യമ’േത്താട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.