തിരുവനന്തപുരം: മെഡൽ നേട്ടത്തിന് പുറമെ ദേശീയ കായികമത്സര പങ്കാളിത്തത്തിനും ഗ്രേസ് മാർക്ക് അനുവദിക്കാൻ ശിപാർശ. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുൻ വർഷങ്ങളിൽ ദേശീയ കായികമത്സരങ്ങളിൽ വിജയികളാകുന്നവർക്ക് പുറമെ പങ്കെടുക്കുന്ന താരങ്ങൾക്ക് പ്രത്യേക ഗ്രേസ് മാർക്ക് നൽകിയിരുന്നു.
എന്നാൽ, ഏപ്രിൽ 20ന് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ദേശീയ കായിക മത്സരങ്ങളിൽ മെഡൽ നേടിയാൽ മാത്രമേ ഗ്രേസ് മാർക്കിന് അർഹതയൂണ്ടാകൂ. ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുകയും നിരവധി പരാതികൾ ലഭിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരം ബുധനാഴ്ച വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
22 മാർക്കായിരിക്കും പങ്കാളിത്തത്തിന് ലഭിക്കുകയെന്നാണ് സൂചന. ശിപാർശ സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കുന്ന മുറക്ക് ഗ്രേസ് മാർക്ക് പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.