representative image

ദേശീയ പണിമുടക്ക്: ഇന്നും നാളെയും പ്രവർത്തിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് നിർദേശം

തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ വിവിധ സംഘടനകൾ പ​ങ്കെടുക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന് നിർദേശം. സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് ആണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.

സഹകരണ സ്ഥാപനങ്ങളിൽ സാമ്പത്തിക വർഷാവസാന വാർഷിക കണക്കെടുപ്പ്, ഒറ്റത്തവണ കുടിശ്ശിക നിവാരണം എന്നിവ നടന്നുവരികയാണ്. ഈ സമയത്ത് തുടർച്ചയായി നാല് ദിവസം അടച്ചിടുന്നത് സഹകരണ മേഖലയുമായി ബന്ധപ്പെട്ട സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തിക ഇടപാടുകൾക്ക് ബുദ്ധിമുട്ട് നേരിടും.

അതിനാലാണ്, നാലാം ശനി അവധിയായിട്ടുള്ള സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സഹകരണ സ്ഥാപനങ്ങളും ശനിയാഴ്ച്ച പൂർണമായും ഞായറാഴ്ച അതാത് ഭരണസമിതിയുടെ തീരുമാന പ്രകാരവും തുറന്ന് പ്രവർത്തിക്കാൻ നിർദേശം നൽകിയത്. 

Tags:    
News Summary - National strike: Co-operatives instructed to work today and tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.