കൊച്ചി: പൊതുപണിമുടക്കിനിടെ ട്രെയിനുകൾ തടഞ്ഞ സംഭവത്തിൽ റെയിൽവേ സുരക്ഷസേന ജില് ലയിൽ 300 പേർക്കെതിരെ കേസെടുത്തു. എറണാകുളം നോർത്ത്, കളമശ്ശേരി, തൃപ്പൂണിത്തുറ സ്റ്റേ ഷനുകളിൽ ട്രെയിൻ തടഞ്ഞവരാണ് കുടുങ്ങുക. ഉദ്യോഗസ്ഥർ കാമറയിൽ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.
പണിമുടക്കിന്റെ ആദ്യദിനം തൃപ്പൂണിത്തുറയിൽ ട്രെയിൻ തടഞ്ഞിരുന്നു. രണ്ടാംദിവസം എറണാകുളം നോർത്ത് സ്റ്റേഷനിലും കളമശ്ശേരിയിലും തടഞ്ഞു. തൃപ്പൂണിത്തുറയിൽ ചെന്നൈ-തിരുവനന്തപുരം മെയിലാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്.
രണ്ടാംദിനം കളമശ്ശേരിയിൽ രാവിലെ എട്ടിന് കോട്ടയം നിലമ്പൂർ പാസഞ്ചറും നോർത്ത് സ്റ്റേഷനിൽ 9.30ന് പാലരുവി എക്സ്പ്രസും തടഞ്ഞു. നോർത്ത് സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞതുമായി ബന്ധപ്പെട്ട് 200 പേർക്കെതിരെയും കളമശ്ശേരിയിൽ 50 പേർക്കെതിരെയുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.