കിളിമാനൂർ: നവകേരള സദസ്സിനെ പ്രതിരോധിക്കാൻ വെഞ്ഞാറമൂടിലെത്തിയ കോൺഗ്രസ്, മഹിള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരടക്കം നൂറോളം പേരെ കരുതൽ കടങ്കലിൽ എടുത്ത് കിളിമാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിവരമറിഞ്ഞ് കിളിമാനൂരിലെ നൂറോളം കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കിളിമാനൂർ സ്റ്റേഷന് സമീപം തടിച്ചുകൂടിയത് വൻ സംഘർഷാവസ്ഥ സൃഷ്ടിച്ചു. വ്യാഴാഴ്ച സന്ധ്യക്ക് 6.30 ഓടെയാണ് സംഭവം.
കെ.പി.സി.സി അംഗം രമണി പി. നായർ, ഡി.സി.സി ജനറൽ സെക്രട്ടറി ആനക്കുഴി ഷാനവാസ്, എം. ഷംസുദ്ദീൻ, പുരുഷോത്തമൻ നായർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് യൂസുഫ് കല്ലറ, ജനപ്രതിനിധികളടക്ക മുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വെഞ്ഞാറമൂട് മാണിക്കോട് ക്ഷേത്രത്തിന് മുന്നിലെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച വാമനപുരം മണ്ഡലം നവകേരളയാത്രയുടെ മുന്നോടിയായാണ് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലെടുത്തത്.
കെ.പി.സി.സി അംഗം കിളിമാനൂർ എൻ. സുദർശനന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ കിളിമാനൂർ സ്റ്റേഷന് മുന്നിൽ സംഘടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.